പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

By Web TeamFirst Published Jul 17, 2019, 7:32 AM IST
Highlights

ഡാം മാനേജ്മെന്‍റിലെ പിഴവിൽ ജുഡീഷ്യൽ അന്വേഷണം വേണം, പ്രളയ പുനരധിവാസം വേഗത്തിലാക്കണം, പ്രളയം മനുഷ്യ നിർമ്മിതമാണോ എന്ന് പരിശോധിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുളള ഹർജികളാണ് ഡിവിഷൻ ബെഞ്ച് പരി​ഗണിക്കുക.

കൊച്ചി: സംസ്ഥാനത്തെ പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡാം മാനേജ്മെന്‍റിലെ പിഴവിൽ ജുഡിഷ്യൽ അന്വേഷണം വേണം, പ്രളയപുരനരധിവാസം വേഗത്തിലാക്കണം, പ്രളയം മനുഷ്യ നിർമ്മിതമാണോ എന്ന് പരിശോധിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുളള ഹർജികളാണ് ഡിവിഷൻ ബെഞ്ചിന് മുന്നിലുളളത്. 

പ്രളയ ധനസഹായത്തിനുള്ള അപ്പീൽ അപേക്ഷകളിൽ തീർപ്പുണ്ടാക്കുന്നത് വൈകുമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിൽ 2,60,269  അപേക്ഷകളാണ് സർക്കാറിന് ലഭിച്ചത്. ഇതിൽ 571 അപേക്ഷകൾ മാത്രമാണ് തീര്‍പ്പാക്കിയത്. മറ്റ് അപേക്ഷകൾ പരിശോധിച്ച് വരികയാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

click me!