
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പി എസ് സി നൽകിയ ഹർജി പരിഗണിക്കവേ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം എന്ന് സർക്കാരിനോട് ചോദിച്ച ഹൈക്കോടതി പി എസ് സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും വിമർശിച്ചു. അന്വേഷണത്തോട് പി എസ് സി സഹകരിക്കുന്നില്ലെന്ന് സർക്കാർ ആവർത്തിച്ചു. അതേസമയം, ചട്ടങ്ങൾ പാലിക്കാതെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം എന്ന് പി എസ് സി വാദിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് മാറ്റി. 27ന് വീണ്ടും പരിഗണിക്കും. പി എസ് സിക്ക് എതിരെ ഹൈക്കോടതിയെ സമീപിച്ച ഉദ്യോഗാർത്ഥി ജയലാൽ വി എസിനെ കക്ഷിയാക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam