ശബരിമല സ്വർണക്കവര്‍ച്ച കേസ്: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; അന്വേഷണ സംഘത്തിന് വിമർശനം

Published : May 26, 2026, 12:25 PM IST
tantri

Synopsis

ശബരിമല സ്വർണക്കവര്‍ച്ച കേസിൽ അന്വേഷണ സംഘത്തിന് വിമർശനം. തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്നും ഹൈക്കോടതി വാക്കാല്‍ അറിയിച്ചു.

കൊച്ചി: ശബരിമല സ്വർണക്കവര്‍ച്ച കേസിൽ അന്വേഷണ സംഘത്തിന് വിമർശനം. തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. തുടർന്ന് സർക്കാർ അപ്പീൽ ബുധനാഴ്ച്ചത്തേക്ക് മാറ്റി.

തന്ത്രി കണ്ഠരര് രാജീവർക്ക് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തന്ത്രിയുടെ ജാമ്യം റദ്ദാക്കണം എന്നുള്ളതാണ് ആവശ്യം. മാത്രമല്ല, ജാമ്യ ഉത്തരവിൽ തന്ത്രിക്കെതിരെ തെളിവുകളുടെ ഒരു കണിക പോലുമില്ല എന്ന നിർണായകമായ ഒരു പരാമർശവും കൊല്ലം വിജിലൻസ് കോടതി നടത്തിയിരുന്നു. ഇത് തെറ്റാണെന്നും ഇത്തരത്തിലൊരു പരമാർശം കീഴ്ക്കോടതി നടത്താൻ പാടില്ലെന്നുമാണ് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ഈ പരാമർശം നീക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിജിലന്‍സ് കോടതിയുടെ ഈ പരാമര്‍ശങ്ങള്‍ നീക്കാമെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചു. എന്നാൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി വാക്കാൽ അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടാന ആക്രമണം: കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം വേഗത്തിലാക്കുമെന്ന് വനംമന്ത്രി
മുഖ്യമന്ത്രിയുടെ വിവാദ ഗുരുവായൂർ സന്ദർശനം; ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി