കെ എസ് ആർ ടി സി യിൽ ഉന്നതതല ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല: ഗതാഗതമന്ത്രി

Published : Jul 14, 2022, 09:45 AM ISTUpdated : Jul 14, 2022, 09:51 AM IST
 കെ എസ് ആർ ടി സി യിൽ ഉന്നതതല ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല: ഗതാഗതമന്ത്രി

Synopsis

 നഷ്ടമില്ലാത്ത റൂട്ടുകളിൽ നിർത്തി വച്ച സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ ഓടിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല എന്നും മന്ത്രി നിയമസഭയില്‍ പറ‌ഞ്ഞു.

തിരുവനന്തപുരം: കെ എസ് ആർ ടി സി യിൽ ഉന്നതതല ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു.  ഷെഡ്യൂളുകൾ വെട്ടിക്കുറക്കാൻ കാരണം 30 ലക്ഷത്തിൽ നിന്ന് യാത്രക്കാരുടെ എണ്ണം 18 ലക്ഷമായി കുറഞ്ഞതാണ്. സിംഗിൾ ഡ്യൂട്ടി കാര്യക്ഷമമായി നടപ്പിലാക്കുമെന്നും മന്ത്രി പറ‌ഞ്ഞു. 

അടുത്ത തിങ്കളാഴ്ച മുതൽ കേരത്തിൽ കെഎസ്ആര്‍ടിസിക്ക് 15 ജില്ലാ ഓഫീസുകൾ മാത്രമേ ഉണ്ടാവൂ. സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരമാണ് മാറ്റം.  നഷ്ടമില്ലാത്ത റൂട്ടുകളിൽ നിർത്തി വച്ച സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ ഓടിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല എന്നും മന്ത്രി നിയമസഭയില്‍ പറ‌ഞ്ഞു.

Read Also: ബഫർസോൺ: കേന്ദ്ര ഇടപെടൽ തേടി കേരളം, കേന്ദ്രമന്ത്രിമാരെ കാണും,അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായി വനംമന്ത്രി

 ബഫർസോണിൽ കേന്ദ്ര ഇടപെടൽ തേടി കേരളം.  ദില്ലിയിലെത്തുന്ന മന്ത്രി എ കെ ശശീന്ദ്രൻ വനം, പരിസ്ഥിതി മന്ത്രിയുമാരുമായി  കൂടിക്കാഴ്ച നടത്തും. ഒരു കിലോമീറ്റർ പരിധി ഉത്തരവ് മറികടക്കാൻ കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെടും.

ബഫർ സോണിൽ കേന്ദ്രത്തിന്‍റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.കേന്ദ്ര മന്ത്രിയിൽ നിന്ന് അനൂകൂല നീക്കമുണ്ടാകുമെന്നാണ് കരുതുന്നത്.കേന്ദ്രത്തിൽ നിന്ന് നിയമനടപടിയുണ്ടായില്ലെങ്കിൽ അടുത്ത നിലപാട് എടുക്കും . 2019 ലെ മന്ത്രിസഭാ യോഗത്തിലെ തീരുമാനം നിയമപരമായി പരിഹരിക്കാൻ നടപടികൾ ഉണ്ടാകും 

2020ൽ ജനവാസ മേഖലകളെ ഒഴിവാക്കി മാത്രം ബഫർ ഡോൺ എന്ന നിലപാട് കേരളം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതാണ് . ബഫർ സോൺ വിഷയത്തിൽ കേരളത്തോട് കേന്ദ്രത്തിന് നിസഹായകരണ നിലപാടുണ്ടെന്ന് കരുതുന്നില്ലെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. (വനസംരക്ഷണനിയമത്തിലെ മാറ്റം 1988 ന് ശേഷം ഇതാദ്യം; കൂടുതലറിയാം)

PREV
Read more Articles on
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി