ജാമ്യാപേക്ഷയില്‍ ഉത്തരവ് വൈകിപ്പിച്ച മജിസ്ട്രേറ്റിനോട് പരിശീലനത്തിന് പോകാന്‍ ഹൈക്കോടതി

Published : Aug 29, 2019, 04:30 PM IST
ജാമ്യാപേക്ഷയില്‍ ഉത്തരവ് വൈകിപ്പിച്ച മജിസ്ട്രേറ്റിനോട് പരിശീലനത്തിന് പോകാന്‍ ഹൈക്കോടതി

Synopsis

 ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് രേഷ്‍മ ശശിധരനോടാണ് പരിശീലനത്തിന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.  

കൊച്ചി: അകാരണമായി ജാമ്യാപേക്ഷയിൽ ഉത്തരവ് വൈകിപ്പിച്ച ചെങ്ങന്നൂർ മജിസ്‌ട്രേറ്റിനെ വിദഗ്ധ പരിശീലനത്തിന് അയക്കാൻ ഹൈക്കോടതി നിർദേശം. ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് രേഷ്‍മ ശശിധരനോടാണ് പരിശീലനത്തിന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.  

ഈ മാസം ഒൻപതിന് വാദം പൂർത്തിയായ അബ്‍കാരി കേസിലെ  ജാമ്യാപേക്ഷയിൽ 22ന് മാത്രമാണ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.  ഈ ദിവസങ്ങളിൽ എല്ലാം പ്രതി ജയിലിൽ കഴിയേണ്ടി വന്നു. ഇത്തരം നടപടികൾ വച്ച് പൊറുപ്പിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നിർദ്ദേശം.  മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം