സ്പ്രിംക്ലർ ഇടപാടിൽ സർക്കാരിന് ക്ലീൻ ചിറ്റ് നൽകി ഹൈക്കോടതി; പൗരന്മാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന വാദം തള്ളി കോടതി

Published : Jan 28, 2026, 09:32 PM IST
High Court of Kerala

Synopsis

സ്പ്രിംക്ലർ ഇടപാടിൽ സർക്കാരിന് ക്ലീൻ ചിറ്റ് നൽകി ഹൈക്കോടതി. കരാറിൽ സർക്കാരിന് ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും അസാധാരണ സാഹചര്യത്തിലാണ് കരാർ വേണ്ടിവന്നതെന്നും കോടതി നിരീക്ഷിച്ചു. പൗരന്മാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടില്ലെന്നും കോടതി.

കൊച്ചി: സ്പ്രിംക്ലർ ഇടപാടിൽ സർക്കാരിന് ക്ലീൻ ചിറ്റ് നൽകി ഹൈക്കോടതി. കൊവിഡ് കാലത്ത് ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പ്രതിപക്ഷമാണ് ഹർജി നൽകിയിരുന്നത്. കരാറുണ്ടാക്കിയതിൽ സർക്കാരിന് ദുരുദ്ദേശ്യമുണ്ടായിരുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അസാധാരണമായ കോവിഡ് സാഹചര്യത്തിലായിരുന്നു ഇത്തരമൊരു കരാർ വേണ്ടിവന്നത്. പൗരന്മാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന വാദം കോടതി അംഗീകരിച്ചില്ല. സ്പ്രിംക്ലർ കമ്പനിയെ ഒരു ഉപാധിയായി മാത്രമാണ് ഉപയോഗിച്ചത്. ഡാറ്റയുടെ നിയന്ത്രണം സർക്കാരിൽ തന്നെയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പ്രതിപക്ഷത്തിൻ്റെ ഹർജി ഹൈക്കോടതി തീർപ്പാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കന്യാസ്ത്രീകൾ ഉൾപ്പെടെ അർഹരായ സ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്യം, സുപ്രധാന തീരുമാനവുമായി സർക്കാർ
ആർആർടി ലൈൻ പദ്ധതി കേരളത്തിൽ പ്രായോ​ഗികമല്ല; സംസ്ഥാനം തന്നോട് ചർച്ച ചെയ്തിട്ടില്ലെന്ന് ഇ ശ്രീധരൻ