
കൊച്ചി: കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ ഭയാനകമായ രീതിയിൽ വർധിക്കുന്നുവെന്ന് ഹൈക്കോടതി. പോക്സോ കേസ് പ്രതിയുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം. ഇത്തരം കേസുകളിൽ പ്രതികൾ ആകുന്നത് സ്കൂൾ കുട്ടികളോ ചെറിയ പ്രായത്തിൽ ഉള്ളവരൊ ആണ്. കൗമാരപ്രായക്കാരിൽ ലൈംഗിക ബന്ധം വർധിച്ച് വരുന്നു. നിയമപരമായ പ്രത്യാഘാതങ്ങൾ എന്തെന്ന് കുട്ടികൾക്കറിയില്ല. വിദ്യാർത്ഥികളിൽ നിയമാവബോധം സൃഷ്ടിക്കുന്നതിൽ സർക്കാര്‍ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. പോക്സോ നിയമവും പീഡന കേസുകളുടെ പ്രത്യാഘാതങ്ങൾ സംബന്ധിച്ചും സ്കൂളുകളിൽ ബോധവൽക്കരണം നിർബന്ധമാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടോ, ബോധവൽക്കരണ ക്ലാസുകൾ നടത്തിയോ നടപടികൾ കൈക്കൊള്ളാം. വിഷയത്തിൽ നിലപാടറിയിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും നിർദേശം നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam