'വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ കടന്ന് പോകണം'; പാലിയേക്കരയിലെ ടോൾ പിരിവിൽ ഇടപെട്ട് ഹൈക്കോടതി

Published : May 02, 2025, 05:53 PM IST
'വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ കടന്ന് പോകണം'; പാലിയേക്കരയിലെ ടോൾ പിരിവിൽ ഇടപെട്ട് ഹൈക്കോടതി

Synopsis

വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ ടോൾ കടന്ന് പോകണമെന്നും 100 മീറ്ററിൽ കൂടുതൽ വാഹനങ്ങളുടെ നിര പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവിൽ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ ടോൾ കടന്ന് പോകണമെന്നും 100 മീറ്ററിൽ കൂടുതൽ വാഹനങ്ങളുടെ നിര പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. അങ്ങനെ വന്നാൽ ടോൾ ഒഴിവാക്കി ആ വരിയിലെ വാഹനങ്ങളെ കടത്തിവിടണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇത് നടപ്പാക്കുന്നുണ്ട് എന്ന് ദേശീയ പാത അതോറിറ്റി ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതിൽ സത്യവാങ്മൂലം നൽകണമെന്നും കോടതി നിര്‍ദേശം നല്‍കി. പൊതുപ്രവർത്തകൻ ഒ ആര്‍ ജെനീഷ് സമർപ്പിച്ച പൊതു താത്പര്യം ഹർജിയിലാണ് കോടതി ഇടപെടൽ. ഹർജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.

സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് താത്കാലികമായി നിർത്തിവച്ച് കഴിഞ്ഞ മാസം തൃശൂര്‍ ജില്ലാ കളക്ടർ അര്‍ജുൻ പാണ്ഡ്യൻ ഉത്തരവിട്ടിരുന്നു. യാത്രക്കാർക്ക് അനുബന്ധ സൗകര്യങ്ങൾ ഒരുക്കാതെ ടോൾ പിരിക്കുന്നതിലാണ് ജില്ലാ കളക്ടറുടെ കടുത്ത നടപടി. ദേശീയ പാത 544ൽ  ഇടപ്പള്ളി -മണ്ണൂത്തി മേഖലയിൽ നാല് സ്ഥലങ്ങളിൽ മേൽപ്പാല നിർമ്മാണം നടക്കുന്നുണ്ടായിരുന്നു. സർവീസ് റോഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സുഗമാകാത്തതിനെ തുടർന്ന് വലിയ ഗതാഗതക്കുരുക്കാണ് ഇവിടങ്ങളിൽ ഉണ്ടായത്. ഇതേ തുടര്‍ന്നാണ് കളക്ടറുടെ നടപടി.

അടിപ്പാത നിർമ്മാണ മേഖലയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൊലീസിന്‍റെ സഹായത്തോടെ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയത്. ഉത്തരവ് നാഷണൽ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തണം. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായതിനുശേഷം ഉത്തരവ് പുന:പരിശോധിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തെ ചൊല്ലി വിവാദം: 'അന്ത്യ അത്താഴത്തെ വികലമാക്കി'; ജില്ല കളക്ടർക്ക് പരാതി
ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം; ജനുവരി 14 മകരവിളക്ക്, ജനുവരി 19ന് രാത്രി 11 വരെ ദർശനം