
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി വരുന്നുവെന്ന് ജില്ലാ കളക്ടർ വിആർ വിനോദ്. ഉദ്യോഗസ്ഥർമാരുടെ പരിശീലനം പൂർത്തിയായെന്നും പോളിംഗ് ബൂത്തുകളുടെ ക്രമീകരണം പൂർത്തിയായെന്നും കളകർ പറഞ്ഞു. 263 പോളിംഗ് ബൂത്തുകൾ ഉണ്ടാവും. 59 പുതിയ പോളിംഗ് ബൂത്തുകൾ ഉണ്ടാവുമെന്നും കളക്ടർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംയുക്ത വോട്ടർ പട്ടിക പ്രഖ്യാപിച്ചു. അന്തിമ വോട്ടർ പട്ടിക മെയ് 5ന് പ്രസിദ്ദീകരിക്കും. 26,310 പുതിയ വോട്ടർമാരുടെ അപേക്ഷ ലഭിച്ചു. പെരുമാറ്റ ചട്ട ക്രമീകരണം നടത്തി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീർച്ചയായും നടക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. ഒരു വർഷത്തിലേറെ സമയമുള്ളതിനാൽ തെരെഞ്ഞെടുപ്പ് ഒഴിവാക്കാനാവില്ല. നീതിപൂർവ്വമായ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി. പെരുമാറ്റച്ചട്ടം മലപ്പുറം ജില്ലയാകെ ബാധകമാവും. പെരുമാറ്റച്ചട്ടം നിലമ്പൂരിൽ മാത്രമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക അനുമതി കിട്ടിയില്ലെങ്കിൽ പെരുമാറ്റച്ചട്ടം ജില്ലയിലാകെയുണ്ടാവും. മഴക്കാലത്തിനു മുമ്പ് തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam