
കോഴിക്കോട്: കോഴിക്കോട് ഗുരുദേവ കോളേജിലെ സംഘര്‍ഷത്തിലും എസ്എഫ്ഐക്കാര്‍ പ്രിന്‍സിപ്പലിനെ മര്‍ദിച്ച സംഭവത്തിലും ഹൈക്കോടതി ഇടപെടല്‍. കോളേജില്‍ ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസിന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി. പൊലീസ് കര്‍ശനമായി ഇടപെടണമെന്നും പ്രിന്‍സിപ്പലിനും കോളേജിനും വിദ്യാര്‍ത്ഥികള്‍ക്കും സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ എസ്എഫ്ഐ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം എട്ടിന് പരിഗണിക്കാൻ മാറ്റി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ സുനിൽ ഭാസകർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam