
കൊച്ചി: വിരമിച്ചതിന് ശേഷവും സ്വകാര്യ കാറിൽ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച സംഭവത്തിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. താമരശ്ശേരി സ്വദേശി നൽകിയ ഹർജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്ന ത്. ഈ മാസം 31ന് ഉള്ളിൽ മറുപടി നൽകാനാണ ഹൈക്കോടതി നിർദ്ദേശം. നേരത്തെ വാഹന വകുപ്പ് 250 രൂപ പിഴ ഈടാക്കിയിരുന്നു. കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴായിരുന്നു ഔദ്യോഗിക ചിഹ്നം പ്രദർശിപ്പിച്ച കാർ ഉപയോഗിച്ചത്. പരാതി നേരത്തെ കീഴ്കോടതിയും പോലീസും തള്ളിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam