മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹ‍ർജി; തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി

Published : Sep 14, 2026, 11:49 AM IST
mani c kappan

Synopsis

മാണി സി കാപ്പനെ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് ഹർജിയില്‍ നോട്ടീസ് അയച്ച് ഹൈക്കോടതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

കൊച്ചി: ചെക്ക് കേസിൽ തടവ് ശിക്ഷ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി. സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

ചെക്ക് കേസിൽ മുംബൈ ബോറിവലി മജിസ്ടേറ്റ് കോടതി തടവിന് ശിക്ഷിച്ച മാണി സി കാപ്പനെ ജനപ്രാതിനിധ്യ നിയമ പ്രകാരം അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടാണ് മുബൈ സ്വദേശിയായ പരാതിക്കാരന്റെ ഹ‍ർ‍ജി. ഹർജി തീർപ്പാക്കുന്നത് വരെ എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ മാണി സി കാപ്പന് തടയണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. മാണി സി കാപ്പനെതിരെ നാല് കേസുകളിലായി മൂന്നര വർഷമാണ് പ്രത്യേകം പ്രത്യേകം തടവ് ശിക്ഷ വിധിച്ചത്. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ആണ് ഹർജി നൽകിയത്. സെപ്റ്റംബർ ഒന്ന് മുതൽ മാണി സി കാപ്പൻ അയോഗ്യനാണ് എന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭ സ്പീക്കർക്ക് കത്ത് നൽകിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്റ്റാഫ് നിയമന വിവാദം; പേഴ്സണൽ സ്റ്റാഫുകളുടെ നിയമനത്തിൽ മുന്നിൽ പിണറായി സർക്കാർ തന്നെ, രേഖകൾ പുറത്ത്
വൈദ്യുതി ഉപയോഗം കുറഞ്ഞു; ഇന്നലെ 89.13 ദശലക്ഷം യൂണിറ്റ്