സ്റ്റാഫ് നിയമന വിവാദം; പേഴ്സണൽ സ്റ്റാഫുകളുടെ നിയമനത്തിൽ മുന്നിൽ പിണറായി സർക്കാർ തന്നെ, രേഖകൾ പുറത്ത്

Published : Sep 14, 2026, 11:28 AM IST
pinarayi satheesan

Synopsis

സ്റ്റാഫുകളുടെ എണ്ണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോരിനിടെയാണ് കണക്കുകള്‍ പുറത്ത് വരുന്നത്. 44 പേരെ പേഴ്ണല്‍ സ്റ്റാഫുകളായും 12 പേരെ സോഷ്യല്‍ മീഡിയ വിഭാഗത്തിലും നിയമിച്ച പിണറായി വിജയനാണ് നിയമനങ്ങളില്‍ മുന്നില്‍.

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിൻ്റെ കാലത്ത് പേഴ്സണൽ സ്റ്റാഫുകളായി നിയമിച്ചത് 726 പേരെയാണെന്ന രേഖകൾ പുറത്ത്. സ്റ്റാഫുകളുടെ എണ്ണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോരിനിടെയാണ് കണക്കുകള്‍ പുറത്ത് വരുന്നത്. 44 പേരെ പേഴ്ണല്‍ സ്റ്റാഫുകളായും 12 പേരെ സോഷ്യല്‍ മീഡിയ വിഭാഗത്തിലും നിയമിച്ച പിണറായി വിജയനാണ് നിയമനങ്ങളില്‍ മുന്നില്‍.

രണ്ടാം പിണറായി സർക്കാർ കാലത്ത് മന്ത്രിമാർക്ക് 787 പേഴ്സണൽ സ്റ്റാഫുകൾ ഉണ്ടായിരുന്നുവെന്നാണ് വിഡി സതീശൻ ആരോപിക്കുന്നത്. യുഡിഎഫ് സർക്കാർ ഇതുവരെ നിയമിച്ചത് 476 പേരെയാണെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ 787 എന്ന നമ്പർ പിണറായി വിജയൻ തള്ളി. എന്നാല്‍, പുറത്ത് രേഖകൾ തെളിയിക്കുന്നത് രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് ആകെ നിയമനം 787 തന്നെ ആണെന്നാണ്. ഇടക്ക് മാറിയ മന്ത്രിമാരുടെ സ്റ്റാഫിൻ്റെ എണ്ണം കൂടി ചേർത്താണിത്. അഞ്ച് വർഷത്തിനിടെ മന്ത്രിമാർ മാറുന്നതിന് അനുസരിച്ച് 61 സ്റ്റാഫുകളാണ് പുനർ നിയമിക്കപ്പെട്ടത്. അത് ഒഴിച്ച് നിര്‍ത്തിയാലും സ്റ്റാഫുകളുടെ എണ്ണം 726 ഉണ്ട്. 44 പേരെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പേഴ്സണല്‍ സ്റ്റാഫുകളായി നിയമിച്ചത്. ഇതില്‍ ശാസ്ത്ര ഉപദേഷ്ടാവായ എംസി ദത്തൻ ശമ്പളമില്ലാതെ ജോലി ചെയ്തു. വ‍ർഷം 84 ലക്ഷം രൂപ ചെലവാക്കി 12 സ്റ്റാഫുകളെയാണ് സോഷ്യല്‍ മീഡിയ ചുമതലക്കായി പിണറായി വിജയൻ നിയമിച്ചത്.

726 സ്റ്റാഫുകളും ഒരേ സമയം ജോലി ചെയ്തിട്ടില്ലെയെന്നും രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകും. പലരും സർക്കാർ പകുതി പിന്നിട്ടപ്പോള്‍ മാറുകയും പകരും പുതിയ ആളുകള്‍ ഇടം പിടിക്കുകയും ചെയ്തു. മുൻ സർക്കാരുകളിലും ഇതേ രീതി ഉണ്ടായിരുന്നതില്‍ വിമർശനം ഉയർന്നതാണ്. പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പെൻഷൻ ലഭിക്കാനായിരുന്നു ഇതെന്നാ വിമർശനം നേരത്തെയുണ്ട്. ഒരേ സമയം 700 ലേറെ പേർ ഇല്ലെന്നാണ് പിണറായി ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ഇനി കൂടുതൽ രേഖകൾ മുഖ്യമന്ത്രി പുറത്തുവിടുമോ എന്നത് കാത്തിരുന്ന് കാണാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൈദ്യുതി ഉപയോഗം കുറഞ്ഞു; ഇന്നലെ 89.13 ദശലക്ഷം യൂണിറ്റ്
പുലർച്ചെ വീടുകയറി ഗുണ്ടാസംഘത്തിന്‍റെ ആക്രമണം, ഉപകരണങ്ങൾ തകർത്ത് തീയിട്ടു; കേസെടുത്ത് പൊലീസ്