ഓൺലൈൻ റമ്മിക്ക് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീക്കി ഹൈക്കോടതി

By Web TeamFirst Published Sep 27, 2021, 3:04 PM IST
Highlights

1960 ലെ കേരള ഗെയിംഗിമിംഗ് ആക്ടിൽ സെക്ഷൻ 14 എ യിൽ  ഭേദഗതി വരുത്തിയാണ്  സർക്കാർ പണം നൽകിയുള്ള  ഓൺലൈൻ റമ്മികളി നിയമ വിരുദ്ധമാക്കിയത്. 

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ  വിലക്ക് ഹൈക്കോടതി നീക്കി. ഓണ്‍ലൈന്‍ റമ്മി ചൂതാട്ട പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. വിവിധ ഗെയിമിങ് കമ്പനികളുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 1960 ലെ കേരള ഗെയിംഗിമിംഗ് ആക്ടിൽ സെക്ഷൻ 14 എ യിൽ  ഭേദഗതി വരുത്തിയാണ്  സർക്കാർ പണം നൽകിയുള്ള  ഓൺലൈൻ റമ്മികളി നിയമ വിരുദ്ധമാക്കിയത്. 

ഓൺലൈൻ വാതുവെപ്പ് ഗെയിമുകൾ നിരോധിച്ച തമിഴ്നാട് സർക്കാർ ഉത്തരവും മുന്‍പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഓൺലൈൻ റമ്മി, പോക്കർ കളികൾ നിരോധിച്ചുള്ള ഉത്തരവാണ് റദ്ദാക്കിയിരുന്നത്. ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാരിന് നിയമാനുസൃത അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറങ്ങിയത്. 1960 ലെ കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയ സർക്കാർ, പണം വെച്ചുള്ള ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിയായിരുന്നു പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.


 

click me!