
ഇടുക്കി: മൂന്നാർ ചിന്നക്കനാലിൽ തദ്ദേശവാസികൾക്ക് തലവേദനയായ അരിക്കൊന്പനെ മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് ഹർജി പരിഗണിക്കുക.
കഴിഞ്ഞ ഞായറാഴ്ച ആനയെ വെടിവയ്ക്കാൻ സകല തയാറെടുപ്പുകളും നടത്തിയതിന് പിന്നാലെയാണ് നടപടികൾ തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. അരിക്കൊന്പനെക്കൊണ്ട് പ്രദേശവാസികൾക്കുണ്ടായ ബുദ്ധിമുട്ടുകളും നഷ്ടങ്ങളും സർക്കാർ ഇന്ന് കോടതിയെ അറിയിക്കും.. അതേസമയം വിധി എതിരായാൽ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം
അതേസമയം അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യത്തിനുള്ള വനം വകുപ്പ് പൂർണ സജ്ജമാണ്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നതും തുടരുകയാണ്. നിലവിൽ ദൗത്യ മേഖലയായ സിമൻറ് പാലത്തിന് സമീപമാണ് രണ്ട് ദിവസമായി അരിക്കൊമ്പൻ ഒരു പിടിയാനക്കും രണ്ടു കുട്ടിയാനകൾക്കുമൊപ്പമുള്ളത്
അരികൊമ്പൻ; എട്ടു സംഘങ്ങൾ തിരിഞ്ഞ് ദൗത്യം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam