കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസ്: പ്രോസിക്യൂഷൻ ഉത്തരവ് പ്രതിക്ക് ചോർന്നത് മനപൂർവമെന്ന് ഹൈക്കോടതി

Published : Aug 06, 2026, 02:37 PM IST
kerala high court divorce case alimony

Synopsis

കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിയ്ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂർവ്വമെന്ന് ഹൈക്കോടതി. അഴിമതി കേസിൽ വിചാരണ നേരിടുന്നയാളെ സുപ്രധാന പദവിയിൽ തുടരാനനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹ‍ർജി പരിഗണിച്ചപ്പോഴാണ് പരമാർശം.

കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിയ്ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂർവ്വമെന്ന് ഹൈക്കോടതി. ഉത്തരവ് ചോർത്തിയതാണെന്ന് ആർക്കാണ് സംശയമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ പറഞ്ഞു. അഴിമതി കേസിൽ വിചാരണ നേരിടുന്നയാളെ സുപ്രധാന പദവിയിൽ തുടരാനനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹ‍ർജി പരിഗണിച്ചപ്പോഴാണ് പരമാർശം. അഴിമതിക്കാരെ ഒഴിവാക്കി നിയമനങ്ങൾ നടത്താൻ സർക്കാറിന് കഴിയണമെന്നും അല്ലെങ്കിൽ സർക്കാരിന് കളങ്കമാകുമെന്നും കോടതി ഓർമിപ്പിച്ചു. കോടതി വിമർശനത്തിന് പിന്നാലെ കെ എ രതീഷ് പദവികൾ രാജിവെച്ചെന്ന് ഹ‍ജിക്കാരൻ കോടതിയെ അറിയിച്ചു. അതേസമയം പ്രോസിക്യൂഷൻ അനുമതി ഉത്തരവ് ചോർന്നതിൽ അന്വേഷണം നടക്കുകയാണെന്ന് സർക്കാരും കോടതിയെ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എ ഐ സാങ്കേതിക സജ്ജമായ ജില്ലയാകാൻ എറണാകുളം, 'എ ഐ ഇറ' പദ്ധതി ഉദ്ഘാടനം ചെയ്തു, കേരളത്തിലെ ആദ്യ ജില്ലയെന്ന ഖ്യാതിയിലേക്ക്
മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പരാജയം, മീനച്ചിലാറ്റിലെ മണൽ മാറ്റിയില്ലെങ്കിൽ വൻ ദുരന്തമെന്ന് ഷോൺ ജോർജ്