ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നതിൽ ഹൈക്കോടതി സർക്കുലർ: സർക്കാരിന്റെ ഉപഹർജിയിൽ ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചു

Published : May 27, 2024, 11:23 AM ISTUpdated : May 27, 2024, 11:49 AM IST
ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നതിൽ ഹൈക്കോടതി സർക്കുലർ: സർക്കാരിന്റെ ഉപഹർജിയിൽ ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചു

Synopsis

ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് സർക്കുലർ ഇറക്കണമെന്നായിരുന്നു സർക്കാരിന്റെ ഉപഹർജി. 

കൊച്ചി :  കീഴ്ക്കോടതിയിൽ ലൈംഗിക കുറ്റകൃത്യങ്ങളിന്മേലുള്ള ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നതിനായി പുറത്തിറക്കിയ മാർഗരേഖ സർക്കുലർ ആയി ഇറക്കണമെന്ന സർക്കാരിന്റ ഉപഹർജിയിൽ ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചു. നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ഡിജിറ്റൽ രേഖകൾ വിചാരണക്കോടതിയിൽ നിന്നും ചോർന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ സർക്കാർ ഉപഹർജി സമർപ്പിച്ചിരുന്നു. ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് സർക്കുലർ ഇറക്കണമെന്നായിരുന്നു സർക്കാരിന്റെ ഉപഹർജി.  ഡിജിറ്റൽ തെളിവുകൾ സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് ജില്ലാ ജഡ്ജിമാർ, പൊലീസ് മേധാവി എന്നിവർക്ക് കൈമാറിയതായി രജിസ്ട്രാർ വ്യക്തമാക്കി. സ്വമേധയാ വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന് സിംഗിൾ ബഞ്ചും അറിയിച്ചു. മാർഗ്ഗ നിർദേശങ്ങൾ നടപ്പാക്കാൻ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും കർശന നിർദേശം നൽകിയതായി സർക്കാരും അറിയിച്ചു.   

'വേറെ ആളെ പേഷ്യന്‍റിന് ഇട്ടുകൊടുക്കും, രേഖ സംഘടിപ്പിച്ചത് പണം കിട്ടിക്കോട്ടെയെന്ന് കരുതി'; ബന്നിയുടെ ശബ്ദരേഖ

 

 

 

PREV
Read more Articles on
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'