
കണ്ണൂർ: കണ്ണൂരിലെ അവയവക്കച്ചവട പരാതിയിൽ ഇടനിലക്കാരൻ ബെന്നിയുടെ വാദങ്ങൾ പൊളിയുന്നു. വൃക്കദാനത്തിൽ ഇടപെട്ടില്ലെന്നും യുവതിയുമായി സംസാരിച്ചിട്ടില്ലെന്നുമുളള ബെന്നിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നു. പരാതിക്കാരിയുമായി ബെന്നി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. ''റിസ്ക് എടുത്ത് രേഖകൾ സംഘടിപ്പിച്ചത് പണം കിട്ടിക്കോട്ടേയെന്ന് കരുതിയാണ്. താത്പര്യമില്ലെങ്കിൽ വേറെ ആളെ പേഷ്യന്‍റിന് ഇട്ടുകൊടുക്കും. യുവതി തയ്യാറല്ലെങ്കിൽ വേറെയും ദാതാക്കളുണ്ടെന്നാണ് ബെന്നി പറയുന്നത്''. വൃക്കദാനത്തിൽ ഇടപെട്ടില്ലെന്നായിരുന്നു ബെന്നിയുടെ നേരത്തെയുളള വാദം. യുവതിയുമായി സംസാരിച്ചിട്ടില്ലെന്നും ബെന്നി ഇന്നലെ പറഞ്ഞിരുന്നു.
അതിരപ്പിള്ളി വനത്തിൽ അതിക്രമിച്ച് കയറി; വനംവകുപ്പിന്‍റെ പരാതിയില്‍ യുവാവ് അറസ്റ്റിൽ
വൃക്ക വിറ്റാൽ ഇടനിലക്കാരന് കിട്ടുന്നത് നാൽപ്പത് ലക്ഷത്തോളം രൂപയാണെന്നും അൻപതോളം പേരെ ഇടനിലക്കാരനായ ബെന്നി കച്ചവടത്തിന് ഇരയാക്കിയെന്നും യുവതി പറയുന്നതിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പരാതിയിൽ അടിസ്ഥാനമില്ലെന്നാണ് ബെന്നിയുടെ പ്രതികരണം.
'വൃക്ക വില്‍ക്കാൻ നിര്‍ബന്ധിച്ചുവെന്ന യുവതിയുടെ പരാതി വ്യാജം'; ഇടനിലക്കാരനല്ലെന്നും ആരോപണവിധേയനായ ബെന്നി
വൃക്ക വിറ്റാൽ കിട്ടുന്ന നാലിലൊന്ന് തുക മാത്രമാണ് ദാതാവിന് ലഭിക്കുന്നത്.ബാക്കി ഇടനിലക്കാരന് ലഭിക്കും.നെടുംപൊയിലിൽ കർഷകനായിരുന്ന ബെന്നി അൻപതോളം പേരുടെ അവയവങ്ങൾ വിറ്റ ഏജന്‍റെന്നാണ് ആരോപണം. പരാതിക്കാരിയുടെയും ഇടനിലക്കാരന്‍റെയും മൊഴികൾ പൊലീസും പൂർണമായി വിശ്വസിക്കുന്നില്ല. യുവതിയുടെ സമ്മതത്തോടെയാണ് വൃക്ക വിൽപ്പന നടന്നതെന്നാണ് നിഗമനം. 9 ലക്ഷം വാഗ്ദാനം ചെയ്തതിൽ കമ്മീഷൻ ആവശ്യപ്പെട്ടുളള തർക്കമാണ് പിന്മാറാൻ കാരണമെന്ന് യുവതിയും സമ്മതിക്കുന്നു. ബെന്നിക്കെതിരെ നേരത്തെയും വയനാട്ടിലുൾപ്പെടെ അവയവ കച്ചവട പരാതി ഉയർന്നിരുന്നു. എന്നാൽ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല.
കണ്ണൂരിലെ അവയവ കച്ചവട പരാതി: കൂടുതൽ വെളിപ്പെടുത്തലുമായി യുവതി, ആരോപണങ്ങളിൽ പൊലീസിന് നിരവധി സംശയങ്ങൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam