ജഡ്ജിയുടെ യാത്രയയപ്പ് ബഹിഷ്കരിക്കാൻ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ തീരുമാനം

Published : May 30, 2024, 08:51 PM ISTUpdated : May 30, 2024, 08:53 PM IST
ജഡ്ജിയുടെ യാത്രയയപ്പ് ബഹിഷ്കരിക്കാൻ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ തീരുമാനം

Synopsis

തുറന്ന കോടതിയിൽ സാധാരണ നടക്കാറുളള യാത്രയയപ്പിന് പകരമായി ഇത്തവണ ഹൈക്കോടതിയുടെ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം : ജഡ്ജിയുടെ യാത്രയയപ്പ് ബഹിഷ്കരിക്കാൻ കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍റെ തീരുമാനം. നാളെ നടക്കുന്ന ജസ്റ്റീസ് മേരി ജോസഫിന്‍റെ യാത്രയയപ്പിൽ പങ്കെടുക്കില്ലെന്നാണ് അസോസിയേഷൻ ചീഫ് ജസ്റ്റീസിനെ കത്തിലൂടെ അറിയിച്ചത്. തുറന്ന കോടതിയിൽ സാധാരണ നടക്കാറുളള യാത്രയയപ്പിന് പകരമായി ഇത്തവണ ഹൈക്കോടതിയുടെ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. 

കൊച്ചിയിൽ ഓടുന്ന സ്വകാര്യ ബസിൽ ലൈംഗിക അതിക്രമം; നേപ്പാൾ സ്വദേശിയായ പ്രതി പിടിയിൽ

സ്വകാര്യ ചടങ്ങാക്കി നടത്തണമെന്ന് വിരമിക്കുന്ന ജഡ്ജി ആവശ്യപ്പെട്ടെന്നാണ് ഹൈക്കോടതി രജിസ്റ്റാർ തന്നെ അറിയിച്ചിരിക്കുന്നത്. പരിപാടിയിൽ അഭിഭാഷക അസോസേഷൻ പ്രസിഡന്‍റിന് ആശംസ അറിയിക്കാനും ഇത്തവണ അവസരമില്ല. ഇതിൽക്കൂടി പ്രതിഷേധിച്ചാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍റെ തീരുമാനം. 

തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾക്കും പട്ടം പറത്തുന്നതിനും നിരോധനം

 

PREV
Read more Articles on
click me!

Recommended Stories

വോട്ട് രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും, പോളിങ് അവസാന മണിക്കൂറിലേക്ക്; 70 ശതമാനം രേഖപ്പെടുത്തി
കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ