6 പളളികൾ ഓർത്തഡോക്സ് വിഭാഗത്തിന് നൽകുന്നത് സ്റ്റേ ചെയ്യണമെന്ന് യാക്കോബായ വിഭാഗം, ഹൈക്കോടതി നിരസിച്ചു

Published : Jun 24, 2024, 09:54 PM IST
 6 പളളികൾ ഓർത്തഡോക്സ് വിഭാഗത്തിന് നൽകുന്നത് സ്റ്റേ ചെയ്യണമെന്ന് യാക്കോബായ വിഭാഗം, ഹൈക്കോടതി നിരസിച്ചു

Synopsis

തൃശൂര്‍ ഭദ്രാസനത്തിലെ ചെറുകുന്നം, മംഗലം ഡാം, എരുക്കുംചിറ പള്ളികളും അങ്കമാലി ഭദ്രാസനത്തിലെ പുളിന്താനം, ഓടക്കാലി, മഴുവന്നൂര്‍ പള്ളികളിലുമാണ് ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ചിരുന്നത്.

കൊച്ചി :ആറു പളളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകുന്നത് സ്റ്റേ ചെയ്യണമെന്ന യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ഏല്ലാവർക്കും ബാധ്യതയുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പാക്കാന്‍  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിന് നേരത്തെ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. തൃശൂര്‍ ഭദ്രാസനത്തിലെ ചെറുകുന്നം, മംഗലം ഡാം, എരുക്കുംചിറ പള്ളികളും അങ്കമാലി ഭദ്രാസനത്തിലെ പുളിന്താനം, ഓടക്കാലി,മഴുവന്നൂര്‍ പള്ളികളിലുമാണ് ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ചിരുന്നത്.

 

 

 

PREV
Read more Articles on
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം