'കോടതിയലക്ഷ്യകേസിൽ ഇങ്ങനെ മറുപടിയോ? എസ് ഐ വിചാരണ നേരിടേണ്ടി വരും'; ആലത്തൂർ എസ് ഐക്ക് ഹൈക്കോടതി വിമ‍ര്‍ശനം 

Published : Feb 16, 2024, 11:17 AM IST
'കോടതിയലക്ഷ്യകേസിൽ ഇങ്ങനെ മറുപടിയോ? എസ് ഐ വിചാരണ നേരിടേണ്ടി വരും'; ആലത്തൂർ എസ് ഐക്ക് ഹൈക്കോടതി വിമ‍ര്‍ശനം 

Synopsis

സത്യവാങ്മൂലം പരിശോധിച്ച കോടതി, കോടതിയലക്ഷ്യകേസിൽ മറുപടി നൽകേണ്ടത് ഇങ്ങനെയാണോ എന്നു മോശം വാക്കുകൾ ഉപയോഗിച്ചില്ലെന്ന് പറയുന്നുവെങ്കിൽ മാപ്പ് പറയുന്നതെന്തിനെന്നും ചോദിച്ചു.

കൊച്ചി : കോടതിയലക്ഷ്യകേസിൽ പൊലീസുദ്യോഗസ്ഥന് രൂക്ഷ വിമർശനം. അപകടത്തെ തുടർന്ന് പൊലീസ് പിടികൂടിയ വാഹനം വിട്ടുകിട്ടാൻ കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിയ ആലത്തൂർ എസ് ഐ റെനീഷിനെയാണ് ഹൈക്കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചത്. മോശം വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും സാഹചര്യ സമ്മ‍‍ര്‍ദ്ദം ഉണ്ടായിരുന്നുവെന്നുമായിരുന്നു മാപ്പപേക്ഷാ സത്യവാങ്മൂലത്തിൽ എസ് ഐ പരാമർശിച്ചിരുന്നത്.  സത്യവാങ്മൂലം പരിശോധിച്ച കോടതി, കോടതിയലക്ഷ്യകേസിൽ മറുപടി നൽകേണ്ടത് ഇങ്ങനെയാണോ എന്നു മോശം വാക്കുകൾ ഉപയോഗിച്ചില്ലെന്ന് പറയുന്നുവെങ്കിൽ മാപ്പ് പറയുന്നതെന്തിനെന്നും ചോദിച്ചു.

എന്തിനാണ് അധികാരം ദുർവിനിയോഗം ചെയ്യുന്നത്? കോടതി നി‍ര്‍ദ്ദേശാനുസരണം എത്തിയ അഭിഭാഷകരോട് ഇങ്ങനെ പെരുമാറിയാൽ സാധാരണക്കാരോട് എങ്ങനെ പെരുമാറുമെന്നും കോടതി ചോദിച്ചു. കോടതിയുത്തരവ് ലംഘിച്ചതിനാണ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥൻ വിചാരണ നേരിടേണ്ടി വരും. സമ്മർദം ഉണ്ടെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ അക്രമം കാണിച്ചാൽ അതിനും കോടതി പരിഹാരം കാണണോ എന്നും കോടതി ആരാഞ്ഞു. കോടതിയലക്ഷ്യം നടത്തണമെന്ന ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഇതിന് പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി അനുമതി നൽകി. ഹർജി മാർച്ച്‌ 1 ന് പരിഗണിക്കും. 

അപകടത്തെ തുടർന്ന് പൊലീസ് പിടികൂടിയ വാഹനം വിട്ടുകിട്ടാൻ കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകൻ അക്വിബ് സുഹൈലിനോടാണ് എസ്.ഐ റിനീഷുമായി തട്ടിക്കയറിയത്.  തർക്കങ്ങൾക്കൊടുവിൽ വാഹനം വിട്ടു തരാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവറെ ഹാജരാക്കാതെ വാഹനം വിട്ടുനിൽക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസിന്‍റെ നിലപാട്. ഉത്തരവ് പരിശോധിക്കണമെന്ന് പറഞ്ഞപ്പോൾ വക്കീൽ കയർക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. എന്നാൽ വണ്ടി വിട്ടു തരാതിരിക്കാനായി പൊലീസ് ശ്രമിച്ചപ്പോൾ അത് പറ്റില്ലെന്ന് പറയുകയായിരുന്നുവെന്നാണ് അഭിഭാഷകന്റെ വാദം. കൃത്യനിർവഹണം തടസപ്പെടുത്തി, അസഭ്യം പറഞ്ഞു എന്ന പേരിൽ അഭിഭാഷകനെതിരെ കേസുമെടുത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്
പാലക്കാട് 37കാരൻ്റെ ആത്മഹത്യ ഭീഷണിയിൽ മനംനൊന്ത്? ആരോപണവുമായി കുടുംബം; റൂബിക്ക് മണി ലോൺ ആപ്പിനെതിരെ പരാതി