പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി

Published : Jun 18, 2019, 11:21 AM IST
പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി

Synopsis

സ്വതന്ത്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് നി‍ർദേശം. ഹർജി മൂന്നാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും.

കൊച്ചി: പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ ക്രൈംബ്രാ‌ഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി. സ്വതന്ത്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് നി‍ർദേശം. 

അന്വേഷണത്തോട് സഹകരിക്കാനും ആവശ്യമായ രേഖകൾ കൈമാറാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. എന്നാൽ, പോസ്റ്റൽ ബാലറ്റിനൊപ്പമുളള ഡിക്ലറേഷൻ അന്വേഷണസംഘത്തിന് കൈമാറണോ എന്ന കാര്യത്തിൽ പിന്നീട് ഹൈക്കോടതി വാദം കേൾക്കും. ഹർജി മൂന്നാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഊരാളുങ്കൽ സൊസൈറ്റി കൊള്ള സംഘമായി മാറി, പിണറായിസത്തിന് ഫണ്ട് ചെയ്യുന്നതും ഊരാളുങ്കൽ'; അയ്യപ്പ സംഗമത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് അൻവര്‍
ഇങ്ങനെ മണ്ടത്തരം വിളിച്ചു പറയുന്ന രമേശ്‌ ചെന്നിത്തലയാണോ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത്; പരിഹസിച്ച് വി ശിവൻകുട്ടി