
കൊച്ചി: മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികൾ പാടില്ലെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. ആറ് ആഴ്ചത്തേക്കാണ് മുൻ ഉത്തരവ് നീട്ടിയത്. കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ കൂടുതൽ സാവകാശം തേടിയതിനെ തുടർന്നാണ് നടപടി.
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശത്തിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രീജീവ് ചന്ദ്രശേഖർ ഹൈക്കോടതിയെ സമീപിച്ചത്. കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. പി സരിൻ, കൊച്ചി സൈബർ സെൽ എസ് ഐ എന്നിവരുടെ പരാതിയിലായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത്. ഹർജി ജനുവരി 18 ന് കോടതി വീണ്ടും പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam