പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്: വോട്ടുപെട്ടി കാണാതായതിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Published : Feb 16, 2023, 02:05 PM ISTUpdated : Feb 16, 2023, 04:03 PM IST
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്: വോട്ടുപെട്ടി കാണാതായതിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Synopsis

വോട്ടു പട്ടി കാണാതായതും പോസ്റ്റൽ ബാലറ്റ് നഷ്ടമായതും അടക്കം നാലു വിഷയങ്ങളാണ് അന്വേഷിക്കേണ്ടത്

മലപ്പുറം : പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. വോട്ടു പെട്ടി കാണാതായതിൽ അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശിച്ചു. നാലാഴ്ചക്കകം റിപ്പോർട്ട് നൽകണം. വോട്ടു പെട്ടി കാണാതായതും പോസ്റ്റൽ ബാലറ്റ് മിസ്സിംഗ് അടക്കമുളള വിഷയങ്ങൾ പരിശോധിച്ച് മറുപടി നൽകണമെന്നും ഇടക്കാല ഉത്തരവിലുണ്ട്. എന്നാൽ കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേർക്കണമെന്ന ആവശ്യം കോടതി തളളി. ഇക്കാര്യത്തിൽ എന്ത് സഹായവും ചെയ്യാൻ തയാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനിടെ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന അടുത്ത വ്യാഴാഴ്ച തുറന്ന കോടതിയിൽ നടത്താനും കോടതി നിർദേശിച്ചു. 

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; സ്പെഷ്യൽ ബാലറ്റുകളിൽ കൃത്രിമം നടന്നോ എന്നറിയാൻ പരിശോധന, ഉത്തരവിട്ട് ഹൈക്കോടതി

അതേ സമയം, പെരിന്തൽമണ്ണ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മലപ്പുറം ജില്ലാ കലക്ടർ അന്വേഷണമാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർടിൻറെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച്ചയുണ്ടായെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നുവാശ്യപ്പെട്ടാണ് ജില്ലാ കലക്ടറുടെ പ്രാഥമിക നിഗമനം. ജനപ്രാതിനിധ്യ നിയമത്തിന്റെ 134, 136 വകുപ്പുകൾ പ്രകാരം കേസെടുത്ത് പെരിന്തൽമണ്ണ പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. ജില്ലാ കളക്ടർ  കാരണം കാണിക്കൽ നോട്ടീസ് നൽകിയ നാല് ഉദ്യോഗസ്ഥരും നോട്ടീസിനുള്ള മറുപടി നൽകിയിട്ടുണ്ട്. 

പെരിന്തല്‍മണ്ണയിലെ തപാല്‍ വോട്ട് സൂക്ഷിക്കുന്നതില്‍ ഉദ്യാഗസ്ഥര്‍ക്കുണ്ടായത് ഗുരുതര വീഴ്ച;അന്വേഷണ റിപ്പോര്‍ട്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു
സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ