
കൊച്ചി: എപിജെ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി ഡോ. കെ ശിവപ്രസാദിനെ നിയമിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. സംസ്ഥാന സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി പ്രത്യേക ദൂതൻ വഴി ഡോ.കെ ശിവപ്രസാദിന് നോട്ടീസ് അയച്ചു. സർക്കാർ പട്ടികയിൽ നിന്നും നിയമനം വേണമെന്ന സർവ്വകലാശാല ചട്ടം ഗവർണർ ലംഘിച്ചെന്നായിരുന്നു സംസ്ഥാന സർക്കാർ വാദം. എന്നാൽ ഈ പാനലിൽ യോഗ്യത ഉള്ളവർ ഉണ്ടായിരുന്നില്ലെന്നും സർവ്വകലാശാലയിലെ ഭരണ സ്തംഭനാവസ്ഥ ഒഴിവാക്കാനാണ് താത്കാലിക ചുമതല നൽകി യോഗ്യത ഉള്ളയാളെ നിയമിച്ചതെന്നും ഗവർണർ കോടതിയെ അറിയിച്ചു. വൈസ് ചാൻസിലർ ഇല്ലാത്ത സാഹചര്യം അനുവദിക്കാനാകില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ സ്റ്റേ ആവശ്യം നിരസിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam