
കൊച്ചി: ക്രിമിനൽ കേസുകളിലെ ജാമ്യ, മുൻകൂർ ജാമ്യ ഹർജികളിൽ വേഗത്തിൽ തീരുമാനമെടുക്കുന്നതിനായി പുതിയ സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി. സാധാരണ ജാമ്യ ഹർജികൾ പരമാവധി രണ്ടാഴ്ചയ്ക്കകം തീർപ്പാക്കണമെന്നാണ് പ്രധാന നിർദേശം.. ഹർജികളിൽ മറുപടി നൽകുന്നതിനായി അഭിഭാഷകർക്ക് അന്വേഷണ ഉദ്യോഗസ്ഥരിൽനിന്നോ ബന്ധപ്പെട്ടവരിൽനിന്നോ നിർദേശങ്ങൾ തേടുന്നതിനായി അനുവദിക്കുന്ന സമയം ഏഴ് പ്രവൃത്തിദിവസത്തിൽ കവിയരുതെന്നും നിർദേശിച്ചിട്ടുണ്ട്.
മുൻകൂർ ജാമ്യ ഹർജികൾ തീർപ്പാക്കുന്നതിന് പരമാവധി ആറാഴ്ചയാണ് സമയപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ജാമ്യ ഹർജികളിലെ വാദം കേൾക്കലും തീർപ്പാക്കലും വേഗത്തിലാക്കുന്നതിനായി സുപ്രീം കോടതി മേയ് 11ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഈ നടപടി. ജാമ്യ ഹർജികളിലെ നടപടികൾ അനാവശ്യമായി നീളുന്നത് ഒഴിവാക്കി വേഗത്തിൽ തീരുമാനമെടുക്കുകയാണ് സമയപരിധി നിശ്ചയിച്ചതിന്റെ ലക്ഷ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam