
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുധീർ കല്ലെനെ സസ്‌പെൻഡ് ചെയ്യാത്തതിലാണ് ഹൈക്കോടതി വീണ്ടും രൂക്ഷ വിമർശനമുന്നയിച്ചത്. ഡിവൈഎസ്പി സുധീർ കല്ലൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണെന്നും സർവർക്കറിനെ കുറിച്ച് ചോദ്യം തയ്യാറാക്കിയ അധ്യാപകനെ അപ്പോൾ തന്നെ നിങ്ങൾ സസ്‌പെൻഡ് ചെയ്തു, തിരുവനന്തപുരം കോർപ്പറേഷനിൽ കത്ത് നൽകിയ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തു, വിജിലൻസിൽ പരാതി നിൽക്കെ എഡിജിപിയെ ഡിജിപിയാക്കി.
അജിത് കുമാറിനേയും ഉടൻ സസ്‌പെൻഡ് ചെയ്തു. അപ്പോഴൊന്നും സർക്കാർ ചട്ടം പറഞ്ഞില്ലെന്നും ഇവിടെ വീഴ്ചയുണ്ടായിട്ടും ചട്ടം പറയുകയാണെന്നും കോടതി വ്യക്തമാക്കി. ഇതിൽ അന്വേഷണത്തിന് ഉത്തരവിടേണ്ടിവരുമെന്നും കോടതി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam