എസ്എഫ്ഐയുടെ പരാതി, കൊല്ലം ഫാത്തിമ മാതാ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് ഹൈക്കോടതി സ്റ്റേ

Published : Oct 09, 2025, 10:24 PM IST
SFI

Synopsis

കെഎസ്‌യുവിൻ്റെ നോമിനേഷൻ സ്വീകരിച്ചതിൽ സർവകലാശാല മാനദണ്ഡം ലംഘിക്കപ്പെട്ടെന്നായിരുന്നു എസ്എഫ്ഐയുടെ പരാതി

കൊല്ലം: കൊല്ലം ഫാത്തിമ മാതാ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്എഫ്ഐയുടെ ഹർജി പരിഗണിച്ചാണ് നടപടി. ഇലക്ഷൻ നടപടികളിൽ ക്രമക്കേട് ആരോപിച്ച് എസ്എഫ്ഐ പരാതി നൽകിയിരുന്നു. നാളെയായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കെഎസ്‌യുവിൻ്റെ നോമിനേഷൻ സ്വീകരിച്ചതിൽ സർവകലാശാല മാനദണ്ഡം ലംഘിക്കപ്പെട്ടെന്നായിരുന്നു എസ്എഫ്ഐയുടെ പരാതി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 75 ശതമാനം ഹാജർ വേണമെന്ന ഉത്തരവ് പാലിച്ചില്ല, നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസം നോമിനേഷൻ പേപ്പർ നൽകി തുടങ്ങിയ പരാതികളും എസ്എഫ്ഐ ഉന്നയിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ