സിദ്ധാര്‍ത്ഥന്റെ മരണം: റാഗിങ് പരാതിയിൽ പൂക്കോട് സര്‍വകലാശാലയിലെ 2 വിദ്യാര്‍ത്ഥികളുടെ സസ്പെൻഷന് സ്റ്റേ

Published : Mar 25, 2024, 02:58 PM ISTUpdated : Mar 25, 2024, 05:14 PM IST
സിദ്ധാര്‍ത്ഥന്റെ മരണം: റാഗിങ് പരാതിയിൽ പൂക്കോട് സര്‍വകലാശാലയിലെ 2 വിദ്യാര്‍ത്ഥികളുടെ സസ്പെൻഷന് സ്റ്റേ

Synopsis

നേരത്തെയും ഇത്തരം സംഭവങ്ങൾ ഇവിടെ നടക്കാറുണ്ടെന്ന് വരുത്തി തീർത്ത് സിദ്ധാർത്ഥിന്‍റെ മരണത്തിലുള്ള  റിപ്പോർട്ടിന് കൂടുതൽ ബലം നൽകാനാണ് ആന്റി റാഗിങ് സമിതി ശ്രമിച്ചതെന്നായിരുന്നു ഹർജിക്കാരുടെ വാദം

കൊച്ചി: വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ റാഗിങിന്റെ പേരിൽ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. 2023 ലെ റാഗിങിൽ സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നാലെ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തിരുന്നു. നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനുമാണ് സസ്പെൻഷൻ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷം ഈ വിദ്യാർത്ഥികൾ 2021 ബാച്ചിലെ വിദ്യാർത്ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇവർക്കെതിരെ തെളിവുകളോ പരാതിയോ ആന്‍റി റാഗിംങ് സമിതിക്ക് കിട്ടിയിരുന്നില്ല. റാഗ് ചെയ്യപ്പെട്ടതായി ആരോപിക്കപ്പെട്ട വിദ്യാർത്ഥിയും പരാതി നൽകിയില്ല. സിദ്ധാർത്ഥന്‍റെ മരണത്തിന് പിന്നാലെ പഴയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഈ വിദ്യാർത്ഥികളെയും സര്‍വകലാശാല അധികൃതര്‍ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു.

നേരത്തെയും ഇത്തരം സംഭവങ്ങൾ ഇവിടെ നടക്കാറുണ്ടെന്ന് വരുത്തി തീർത്ത് സിദ്ധാർത്ഥിന്‍റെ മരണത്തിലുള്ള  റിപ്പോർട്ടിന് കൂടുതൽ ബലം നൽകാനാണ് ആന്റി റാഗിങ് സമിതി ശ്രമിച്ചതെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ കേസിൽ നാലുപേർക്ക് എതിരെ ആയിരുന്നു നടപടി. 2 പേരെ ഒരു വ‍ര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തപ്പോൾ 2 പേരുടെ സ്കോളര്‍ഷിപ്പ് റദ്ദാക്കുകയായിരുന്നു. ഇടക്കാല ഉത്തരവായാണ് വിദ്യാർത്ഥികൾ ഇരുവരുടെയും സസ്പെൻഷന് സ്റ്റേ അനുവദിച്ചത്. ആന്‍റി റാംഗിങ് കമ്മിറ്റിയോട് റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23 ന് പുറപ്പെടും; 26 ന് ശബരിമലയിലെത്തും, മണ്ഡല പൂജ 27ന്, സമയക്രമവും പ്രധാന സ്ഥലങ്ങളും അറിയാം
നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്കിടെ നടി അയച്ചിരുന്ന സന്ദേശങ്ങള്‍ കണ്ടപ്പോഴെ തോന്നി അവള്‍ക്ക് നീതി കിട്ടില്ലെന്ന്: ദീദി ദാമോദരന്‍