കേരള വിസിക്ക് തിരിച്ചടി; മുൻ രജിസ്ട്രാർ അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസിന് സ്റ്റേ, തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി

Published : Jan 12, 2026, 05:35 PM IST
kerala university registrar

Synopsis

മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിന്മേൽ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കൊച്ചി: കേരളാ യൂണിവേഴ്സിറ്റിയിലെ രജിസ്ട്രാർ-വിസി തർക്കത്തിൽ വിസിക്ക് തിരിച്ചടി. മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിന്മേൽ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മുൻ രജിസ്ട്രാർ അനിൽകുമാർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സസ്പെൻഷൻ കാലയളവിൽ ഫയലുകൾ കൈകാര്യം ചെയ്തതിലാണ് വി സി കുറ്റാരോപണ നോട്ടീസ് നൽകിയത്. സർവ്വകലാശാല ചട്ടം 10/13 പ്രകാരമായിരുന്നു അനിൽകുമാറിന് വിസി നോട്ടീസ് അയച്ചത്. അത്തരമൊരു നോട്ടീസ് നൽകാൻ വീശിക്ക് അധികാരം ഉണ്ടോയെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

രജിസ്ട്രാർ ആയി അനിൽകുമാർ വരികയും പുനർ നിയമനം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ഭാരതാംബ വിവാദത്തിൽ രജിസ്ട്രാർ - വിസി തർക്കം ആരംഭിക്കുന്നത്. പിന്നീട് ഇത് സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ഭാരതാംബ വിവാദത്തെ തുടർന്ന് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തു. അത് ​ഗവർണർ ഉൾപ്പടെ ശരിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനിൽ കുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് അനിൽകുമാറിന്റെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചുകൊണ്ട് ശാസ്താംകോട്ട ഡിബി കോളേജിലേക്ക് പ്രിൻസിപ്പാളായി മാറ്റി സർക്കാർ ഉത്തരവിറക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് എത്തി, മന്ത്രിയുള്ളത് പത്തനംതിട്ടയിലെ വീട്ടിൽ; മാര്‍ച്ച് 2വരെയുള്ള പരിപാടികള്‍ മാറ്റിവച്ചു
വമ്പൻ പ്രവചനങ്ങളുമായി പുതിയ സർവേ; കേരളത്തിൽ 100 തൊടാൻ യുഡിഎഫിനാകില്ല, പരമാവധി 86 സീറ്റ് വരെ; ഭരണമാറ്റം പ്രവചിച്ച് സർവേ ഫലം