പശ്ചിമ ബംഗാള്‍ സ്വദേശിയായ അതിഥി തൊഴിലാളി താമസ സ്ഥലത്ത് ഷോക്കേറ്റു മരിച്ചു

കോഴിക്കോട്: പശ്ചിമ ബംഗാള്‍ സ്വദേശിയായ അതിഥി തൊഴിലാളി താമസ സ്ഥലത്ത് ഷോക്കേറ്റു മരിച്ചു. പശ്ചിമ ബംഗാള്‍ സോനാക്കോള്‍ പോസ്റ്റ് ബാഗുവ, ഹരിശ്ചന്ദ്രപൂര്‍ മാള്‍ഡ സ്വദേശി നബിഉല്‍ ഹസന്‍(21) ആണ് മരിച്ചത്. കോഴിക്കോട് നരിക്കുനിയിലാണ് അപകടം നടന്നത്. നരിക്കുനി ബസ് സ്റ്റാന്‍ഡിലെ സുല്‍ത്താന്‍ പാലസ് ഹോട്ടല്‍ തൊഴിലാളിയായിരുന്നു. നബിഉല്‍ ഹസന്‍. ഇയാള്‍ താമസിക്കുന്ന നരിക്കുനി-പൂനൂര്‍ റോഡില്‍ തെച്ചോട്ടുള്ള കെട്ടിടത്തിലെ വാടക മുറിയില്‍ വെച്ചാണ് ഷോക്കേറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

YouTube video player