അയോഗ്യനാക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ, കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം തുടങ്ങി; യോ​ഗത്തിൽ അമീൻ റാഷിദും‌

Published : Sep 12, 2023, 11:17 AM ISTUpdated : Sep 12, 2023, 11:28 AM IST
അയോഗ്യനാക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ, കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം തുടങ്ങി; യോ​ഗത്തിൽ അമീൻ റാഷിദും‌

Synopsis

സെനറ്റ് അംഗമെന്ന പദവിയിൽ തുടരാൻ അമീൻ റാഷിദിന് അനുമതി നൽകി. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചായിരുന്നു അമീൻ റാഷിദിനെതിരെ രജിസ്ട്രാർ നടപടിയുണ്ടായത്. എസ്എഫ്ഐയുടെ പരാതിയിലാണ് രജിസ്ട്രാർ നടപടി. 

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എംഎസ്എഫ് സെനറ്റ് അംഗം അമീൻ റാഷിദിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാർ നടപടി ഹൈക്കോടതിയാണ് സ്റ്റേ ചെയതത്. സെനറ്റ് അംഗമെന്ന പദവിയിൽ തുടരാൻ അമീൻ റാഷിദിന് അനുമതി നൽകി. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചായിരുന്നു അമീൻ റാഷിദിനെതിരെ രജിസ്ട്രാർ നടപടിയുണ്ടായത്. എസ്എഫ്ഐയുടെ പരാതിയിലാണ് രജിസ്ട്രാർ നടപടി. 

അതിനിടെ, കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം തുടങ്ങി. അയോഗ്യനാക്കിയ അമീൻ റാഷിദും യോ​ഗത്തിൽ പങ്കെടുക്കുന്നുണ്ട്. കെപി സർവകലാശാല രജിസ്ട്രാർ പങ്കെടുക്കാൻ അനുമതി നൽകിയതിനെ തുടർന്നാണ് അമീൻ പങ്കെടുത്തത്. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി എംഎസ്എഫ് രം​ഗത്തെത്തി. എസ്.എഫ്.ഐയുടെയും സിപിഎം സിന്റിക്കേറ്റിന്റെയും രാഷ്ട്രീയ പകപോക്കലിനേറ്റ തിരിച്ചടിയാണ് സ്റ്റേ ചെയ്ത നടപടിയെന്ന് എംഎസ്എഫ് പറഞ്ഞു. കോടതി വിധി മാനിച്ചില്ലങ്കിൽ സെനറ്റ് യോഗം തടയുമെന്നും എംഎസ്എഫ് പ്രതികരിച്ചിരുന്നു. 

വ്യാജരേഖ നിര്‍മ്മാണം: എംഎസ്എഫ്, യുഡിഎഫ് നേതാക്കള്‍ക്കും പങ്ക്; അന്വേഷിക്കണമെന്ന് എസ്എഫ്‌ഐ 

യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍  രണ്ട് വര്‍ഷമായി പ്രൊജക്റ്റ് അസിസ്റ്റന്‍റ് തസ്തികയില്‍ ജോലി ചെയ്തു വരികയായിരുന്നു അമീൻ. 2021ല്‍ പഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്ന്‍റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിച്ച അമീൻ റാഷിദിന് പിന്നീട് കരാറടിസ്ഥാനത്തില്‍ നിയമനം നല്‍കി പഞ്ചായത്ത് ഉത്തരവിറക്കിയിരുന്നു. ഇതു സംബന്ധിച്ച രേഖകളും പുറത്ത് വന്നു. മാസ ശമ്പളം കൈപ്പറ്റി കരാറിടസ്ഥാനത്തില്‍ ജോലി ചെയ്തയാള്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥി പ്രതിനിധിയായി മത്സരിക്കുക എന്നാണ് എസ് എഫ് ഐയുടെ ചോദ്യം. തുടർന്നാണ് യൂണിവേഴ്‌സിറ്റി രജിസ്ട്രാർ നടപടിയെടുത്തത്.

സമസ്തയെ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്താൻ ആരും നോക്കേണ്ട; സാദിഖലി തങ്ങളെ വേദിയിലിരുത്തി ജിഫ്രി തങ്ങൾ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും