വ്യാജരേഖ നിര്‍മ്മാണത്തിന് കൂട്ടുനിന്ന സീഡാക് കോളേജിനെതിരെ സര്‍വകലാശാല തലത്തില്‍ നടപടി സ്വീകരിക്കണമെന്നും എസ്എഫ്‌ഐ.
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റില്‍ നിന്നും അയോഗ്യനാക്കപ്പെട്ട എംഎസ്എഫ് നേതാവ് അമീന്‍ റാഷിദിന്റെ വ്യാജരേഖ നിര്‍മ്മാണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് എസ്എഫ്‌ഐ. സെനറ്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചപ്പോള്‍ തന്നെ അമീന്‍ റാഷിദിന്റെ വ്യാജ അറ്റന്‍ഡന്‍സ് രേഖ വിഷയം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അമീന്‍ റാഷിദിനെ സംരക്ഷിക്കുന്ന നിലപാടാണ് എംഎസ്എഫ് നേതാക്കള്‍ മുതല്‍ പ്രതിപക്ഷ നേതാവ് വരെയുള്ളവര്‍ സ്വീകരിച്ചത്. അമീന്‍ റാഷിദ് സ്വന്തം താത്പര്യപ്രകാരം ഉണ്ടാക്കിയതല്ല വ്യാജരേഖയെന്നും യു.ഡി.എഫ് നേതാക്കള്‍ക്ക് കൃത്യമായ പങ്കുണ്ടെന്ന് വ്യക്തമാണെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും സെക്രട്ടറി പി.എം ആര്‍ഷോയും പറഞ്ഞു.
'ഒരു ദിവസം പോലും കോളേജില്‍ ഹാജരല്ലാത്ത വ്യക്തിക്ക് ഹാജര്‍ നല്‍കുകയും, സെനറ്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സാക്ഷ്യപത്രം ഒപ്പിട്ട് നല്‍കുകയും ചെയ്ത ശ്രീകൃഷ്ണപുരം സീഡാക് കോളേജ് അധികൃതര്‍ക്കും വ്യാജരേഖ നിര്‍മ്മാണത്തില്‍ പങ്കുണ്ട്. സംഭവത്തില്‍ എംഎസ്എഫ് നേതാക്കളുടെയും, കോളേജ് അധികൃതരുടെയും പങ്ക് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം.' വ്യാജരേഖ നിര്‍മ്മാണത്തിന് കൂട്ടുനിന്ന സീഡാക് കോളേജിനെതിരെ സര്‍വകലാശാല തലത്തില്‍ നടപടി സ്വീകരിക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.
എസ്എഫ്‌ഐ പ്രസ്താവന: ''വ്യാജരേഖ നിര്‍മ്മാണത്തില്‍ MSF സംസ്ഥാന നേതൃത്വത്തിന്റെയും സീഡാക് കോളേജ് അധികൃതരുടെയും പങ്ക് അന്വേഷിക്കണം. എസ്.എഫ്.ഐ തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ ജീവനക്കാരനായി ജോലി നോക്കുന്ന അതേ സമയത്ത് ശ്രീകൃഷ്ണപുരം സീഡാക് കോളേജില്‍ വ്യാജ അറ്റന്‍ഡന്‍സ് ഉണ്ടാക്കി കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് മല്‍സരിച്ച് വിജയിച്ച msf നേതാവ് അമീന്‍ റാഷിദിനെ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് മെമ്പര്‍ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിരിക്കുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് ശേഷമുള്ള സര്‍വകലാശാലയുടെ നടപടി. സെനറ്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ച ഉടന്‍ തന്നെ ഈ വിഷയം എസ്.എഫ്.ഐ ചൂണ്ടിക്കാണിച്ചപ്പോള്‍ വ്യാജരേഖയുണ്ടാക്കിയ msf നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് msf സംസ്ഥാന നേതാക്കള്‍ മുതല്‍ പ്രതിപക്ഷ നേതാവ് വരെയുള്ളവര്‍ സ്വീകരിച്ചത്. ഇതില്‍ നിന്ന് തന്നെ അമീന്‍ റാഷിദ് സ്വന്തം താത്പര്യ പ്രകാരം ഉണ്ടാക്കിയതല്ല വ്യാജരേഖയെന്നും അതില്‍ msf നേതാക്കള്‍ക്കും കേരളത്തിലെ യു.ഡി.എഫ് നേതാക്കള്‍ക്കും കൃത്യമായ പങ്കുണ്ട് എന്നും വ്യക്തമാണ്. മാത്രമല്ല, ഒരു ദിവസം പോലും കോളേജില്‍ ഹാജരല്ലാത്ത വ്യക്തിക്ക് സെമസ്റ്ററില്‍ മതിയായ ഹാജര്‍ നല്‍കുകയും, സെനറ്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സാക്ഷ്യപത്രം ഒപ്പിട്ട് നല്‍കുകയും ചെയ്ത കോളേജ് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള സീഡാക് കോളേജ് അധികൃതര്‍ക്കും വ്യാജരേഖ നിര്‍മ്മാണത്തില്‍ പങ്കുണ്ട്. അതിനാല്‍ വ്യാജരേഖാ നിര്‍മ്മാണത്തില്‍ msf സംസ്ഥാന നേതാക്കളുടെയും, കോളേജ് അധികൃതരുടെയും പങ്ക് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും, വ്യാജരേഖ നിര്‍മ്മാണത്തിന് കൂട്ടുനിന്ന ശ്രീകൃഷ്ണപുരം സീഡാക് കോളേജിനെതിരെ സര്‍വകലാശാല തലത്തില്‍ നടപടി സ്വീകരിക്കണം.''
മണിപ്പൂരിൽ വീണ്ടും കലാപം; ഏറ്റുമുട്ടലില്‍ 3 പേര്‍ കൊല്ലപ്പെട്ടു; 80 ലേറെ പേർക്ക് പരിക്ക്

