ഷഹല ഷെറിന്‍റെ മരണം; അധ്യാപകരുടെയും ഡോക്ടറുടെയും മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതിയിൽ

By Web TeamFirst Published Dec 12, 2019, 6:29 AM IST
Highlights

ഷഹലയുടെ മരണത്തിൽ അധ്യാപകർക്ക് കുറ്റകരമായ വീഴ്ച സംഭവിച്ചെന്നും ചികിത്സ വൈകിപ്പിച്ചതിൽ ഷജിൽ എന്ന അധ്യാപകന് പങ്കുണ്ടെന്നുമുള്ള പൊലീസ് റിപ്പോർട്ടും കോടതി ഇന്ന് പരിഗണിക്കും.

കൊച്ചി: വയനാട് സർവജന സ്കൂൾ വിദ്യാർത്ഥിനി ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അധ്യാപകരായ ഒന്നാം പ്രതി സി വി ഷജിൽ, മൂന്നാം പ്രതി വൈസ് പ്രിൻസിപ്പാൾ കെ കെ മോഹനൻ, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ മെറിൻ ജോയി എന്നിവരാണ് ഹർജി നൽകിയത്. 

ഷഹലയുടെ മരണത്തിൽ അധ്യാപകർക്ക് കുറ്റകരമായ വീഴ്ച സംഭവിച്ചെന്നും ചികിത്സ വൈകിപ്പിച്ചതിൽ ഷജിൽ എന്ന അധ്യാപകന് പങ്കുണ്ടെന്നുമുള്ള പൊലീസ് റിപ്പോർട്ടും കോടതി ഇന്ന് പരിഗണിക്കും. ഷഹലയുടെ മരണം പാമ്പ് കടിച്ചാണെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ലെന്നും ചികിത്സ ഉറപ്പാക്കുന്നതിൽ ബോധപൂ‍ർവ്വം വൈകിപ്പിക്കിൽ ഉണ്ടാക്കിയിട്ടില്ലെന്നുമാണ് പ്രതികളുടെ വാദം.

click me!