മാസപ്പടി കേസിൽ പിണറായി വിജയന് അതിനിർണായകം, 'തന്‍റെ വാദം കേൾക്കാൻ അവസരം നൽകാതെയുള്ള ഉത്തരവ്'; അപ്പീൽ ഉടൻ ഹൈക്കോടതി പരിഗണിക്കും

Published : Oct 12, 2026, 03:50 PM ISTUpdated : Oct 12, 2026, 03:56 PM IST
Pinarayi Vijayan

Synopsis

സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. തന്‍റെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചതെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നുമാണ് അപ്പീലിലെ പ്രധാന വാദം.

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കം നൽകിയ അപ്പീലുകൾ ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആർഎൽ–എക്സാലോജിക് പണമിടപാടു കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് പിണറായി വിജയൻ അടക്കമുള്ളവർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. അപ്പീൽ സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ എടുത്തെന്ന് സർക്കാർ വിശദീകരിച്ചു. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രതിയുടെ അഭിപ്രായം കേൾക്കേണ്ടതുണ്ടോ എന്നാണ് കോടതിയുടെ ചോദ്യം. വിവരങ്ങളും തെളിവുകളും ഉണ്ടെങ്കിൽ കേസ് എടുക്കാൻ ആരോപണ വിധേയനെ കേൾക്കേണ്ടത് ഉണ്ടോ എന്നും കോടതി ചോദിച്ചു.

വിവരം നൽകിയത് ആരാണെന്നും പരിഗണിക്കേണ്ടത് ഇല്ല. എന്തിന് ഹർജി കേൾക്കണം എന്നും അപ്പീൽ പരിഗണിക്കവേ കോടതിയിൽ നിന്ന് ചോദ്യം ഉയർന്നു. അപ്പീൽ നാല് മണിക്ക് വീണ്ടും പരിഗണിക്കും. സിംഗിൾ ബെഞ്ചിന് മുന്നിലുണ്ടായിരുന്ന ഹർജിയിൽ കക്ഷികളായിരുന്നില്ലെന്നതിനാലാണ് പിണറായി വിജയൻ അടക്കമുള്ളവർ അപ്പീൽ നൽകാൻ അനുമതി തേടിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്താൽ എന്താണ് സംഭവിക്കുകയെന്ന് ജസ്റ്റിസുമാരായ കെ. നടരാജനും ജോബിൻ സെബാസ്റ്റ്യനും അടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചിരുന്നു. തുടർന്ന് അപ്പീൽ ഫയൽ ചെയ്യാൻ അനുമതി നൽകുകയായിരുന്നു. ഒക്ടോബർ ഒൻപതിലെ സിംഗിൾ ബെഞ്ച് വിധി പൂർണമായി റദ്ദാക്കുക, എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവും തുടർനടപടികളും അപ്പീലിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ സ്റ്റേ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് പിണറായി വിജയൻ അടക്കമുള്ളവർ ഉന്നയിച്ചിരിക്കുന്നത്. ആകെ നാല് സെറ്റ് അപ്പീലുകളാണ് സമർപ്പിച്ചിട്ടുള്ളത്.

തന്‍റെ വാദം കേൾക്കാൻ അവസരം നൽകാതെയാണ് സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചതെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നുമാണ് പ്രധാനമായും പിണറായി വിജയൻ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നത്. ഇതേ വിഷയവുമായി ബന്ധപ്പെട്ട പരാതികൾ നേരത്തേ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും പരിശോധിച്ച് തള്ളിയതാണെന്നും അപ്പീലിൽ പറയുന്നു.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ആവശ്യമായ ‘ആവശ്യപ്പെടലും സ്വീകരിക്കലും’ വ്യക്തമാക്കുന്ന തെളിവുകളൊന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ വിവരങ്ങളിലില്ലെന്നും അപ്പീലിൽ വാദിക്കുന്നു. മുദ്രവച്ച കവറിൽ സമർപ്പിച്ച വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ അന്വേഷണത്തിന് നിർദേശം നൽകിയത് ശരിയായ നടപടിയല്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെ എം ഷാജഹാൻ നൽകിയ പൊതുതാൽപര്യ സ്വഭാവമുള്ള ഹർജിയിൽ നടപടിയെടുക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമുണ്ടായിരുന്നില്ലെന്നും അപ്പീലിൽ പറയുന്നു. സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും അതിനാൽ വിധി റദ്ദാക്കണമെന്നുമാണ് പിണറായി വിജയന്റെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കം; കോട്ടയത്ത് അച്ഛനെ മകൻ തലക്കടിച്ച് കൊന്നു, പ്രതി അറസ്റ്റില്‍
പാർട്ടി പിണറായിക്ക് വേണ്ടി കീഴ്‍വഴക്കം മറക്കുമോ?; ലാവ്ലിൻ കേസിന് പിന്നാലെ തിരിച്ചടിയായി മാസപ്പടി