അട്ടിമറിയുണ്ടായോ ? ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി പരിശോധിക്കും

Published : Nov 02, 2023, 11:22 AM IST
അട്ടിമറിയുണ്ടായോ ? ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ്  സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി പരിശോധിക്കും

Synopsis

തെരഞ്ഞെടുപ്പിൽ വിജയിച്ചയാളുടെ പേര് മാത്രം മടക്കിയിട്ടു, അട്ടിമറിയെന്ന് ഹർജി, ശബരിമല മേൽശാന്തി സിസിടിവി പരിശോധിക്കും

കൊച്ചി : ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന ഹർജിയിൽ ഹൈക്കോടതി ഇടപടൽ. തെരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചതോടെ ദൃശ്യങ്ങൾ തുറന്ന കോടതിയിൽ പരിശോധിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് ഹർജി വീണ്ടും പരിഗണിക്കുന്ന വേളയിലാണ് ദൃശ്യങ്ങൾ പരിശോധിക്കുക. മേൽശാന്തി തെരഞ്ഞെടുപ്പ്  സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി. കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് ശബരിമല മേൽശാന്തിയായി പി. എൻ. മഹേഷ്‌ നെയും മാളികപ്പുറം മേൽശാന്തിയായി പി.ജി മുരളിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിൽ വിജയിച്ച ആളുടെ പേര് അടങ്ങിയ പേപ്പർ മാത്രം  മടക്കിയും ബാക്കി ചുരുട്ടിയുമാണ് ഇട്ടതെന്നാണ് എന്നാണ് ഹർജിയിൽ പറയുന്നത്. 

'കേരളവർമ്മയിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു', കെ എസ് യു ഹൈക്കോടതിയിലേക്ക്


 

PREV
Read more Articles on
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'