'കേരളവർമ്മയിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു', കെ എസ് യു ഹൈക്കോടതിയിലേക്ക് 

Published : Nov 02, 2023, 10:48 AM ISTUpdated : Nov 02, 2023, 03:53 PM IST
'കേരളവർമ്മയിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു', കെ എസ് യു ഹൈക്കോടതിയിലേക്ക് 

Synopsis

എസ് എഫ് ഐ റീകൗണ്ടിങ് ആവശ്യപ്പെടുകയും അര്‍ധരാത്രി വരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

തൃശൂർ : കേരളവർമ്മയിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് റീ കൗണ്ടിങ്ങിലൂടെ അട്ടിമറിച്ചുവെന്നാരോപിച്ച് കെ എസ് യു ഹൈക്കോടതിയിലേക്ക്. റീകൗണ്ടിങിന്റെ പേരിൽ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. അസാധുവോട്ടുകൾ എസ് എഫ് ഐക്ക് അനുകൂലമായി എണ്ണി. എസ് എഫ് ഐയെ ജയിപ്പിക്കാൻ വേണ്ടി ഇടത് അധ്യാപകരും ഒത്തുകളിച്ചുവെന്നും കെഎസ് യു ആരോപിച്ചു. 

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.  ബിന്ദുവിന്റെയും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം. കെ.  സുദർശനന്റെയും നിർദ്ദേശപ്രകാരമാണ് തോറ്റ എസ്എഫ്ഐ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചതെന്നാണ് ആരോപണം. രാത്രി വൈകി റീ കൗണ്ടിങ് നടത്താന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് നിര്‍ദ്ദേശം നല്‍കിയെന്ന് പ്രിന്‍സിപ്പല്‍ സമ്മതിച്ചു. ആരോപണം മന്ത്രി ബിന്ദുവും ഡോ. സുദര്‍ശനനും നിഷേധിച്ചു. 

ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ് യു ചെയർമാൻ സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. 32 വര്‍ഷത്തിന് ശേഷം കേരളവര്‍മ്മയില്‍ ജനറല്‍ സീറ്റ് ലഭിച്ചത് കെഎസ് യു വലിയ രീതിയിൽ ആഘോഷിക്കുന്നതിനിടെ, എസ് എഫ് ഐ റീകൗണ്ടിങ് ആവശ്യപ്പെടുകയും അര്‍ധരാത്രി വരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. എന്നാൽ അട്ടിമറിയുണ്ടായെന്നാണ് കെ എസ് യു ആരോപണം. അസാധുവോട്ടുകൾ എസ് എഫ് ഐക്ക് അനുകൂലമായി എണ്ണിയാണ് എസ് എഫ് ഐ വിജയിച്ചതെന്ന് പ്രഖ്യാപിച്ചതെന്ന് കെഎസ് യു ആരോപിക്കുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാനാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നിർദ്ദേശം നൽകിയതെന്നും രാത്രി വൈകിയും റീ കൗണ്ടിങ് നടത്തി എസ് എഫ് ഐ യെ വിജയിപ്പിച്ചത് ഉന്നത നിർദ്ദേശപ്രകാരമാണെന്നും കെ എസ് യു ആരോപിച്ചു. പ്രതിഷേധ സൂചകമായി കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിലേക്ക് കെഎസ് യു മാർച്ച് നടത്തും. 

ഗുരുവായൂരപ്പൻ കോളേജ് പിടിച്ചെടുത്ത് കെ എസ് യു, 28 വർഷത്തിന് ശേഷം എസ്എഫ്ഐക്ക് വൻ പരാജയം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പകൽ സമയം മദ്യം, കാപ്പി, ചായ കുടിക്കരുത്! ജാഗ്രത നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി, ചൂട് കൂടിയതോടെ മുന്നറിയിപ്പ്‍
'അയ്യായിരം പ്രണയം' തന്നെ വേദനിപ്പിച്ചു, പൊതുജനങ്ങളോട് മാപ്പുചോദിക്കേണ്ട കാര്യമില്ല, കൂടെ ജീവിക്കുന്നത് ഞാൻ'