മെഡിക്കൽ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം: സംസ്ഥാന സര്‍ക്കാരിന് ആശ്വാസം; അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ നീക്കി ഹൈക്കോടതി

Published : Jul 30, 2026, 01:29 PM IST
kerala highcourt

Synopsis

മെഡിക്കൽ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റത്തിന് കേരള അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീക്കി. ഏഴു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റമായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നത്.

കൊച്ചി: സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റത്തിന് കേരള അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീക്കി. സര്‍ക്കാര്‍ ഉത്തരവിൽ അഴിമതിയോ സ്വജനപക്ഷപാതമോ ഉണ്ടെന്ന് തെളിയിക്കാനായില്ലെന്നും ട്രിബ്യൂണലിലെ ഹർജിയിൽ സ്ഥലം മാറ്റ ഉത്തരവ് ബാധിക്കുന്ന എല്ലാ ജീവനക്കാരെയും കക്ഷി ചേര്‍ത്തില്ലെന്നും കണ്ടെത്തിയാണ് ഹൈക്കോടതി നടപടി. ഡോക്ടര്‍മാരുടെ സ്ഥലംമാറ്റം സര്‍ക്കാരിന്റെ അധികാരമാണെന്നും ഭരണ നിര്‍വ്വഹണത്തിന് ഡോക്ടര്‍മാരെ എവിടെ നിയമിക്കണമെന്ന് സര്‍ക്കാര്‍ ആണ് തീരുമാനിക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എല്ലാവരെയും കേട്ട ശേഷം ട്രൈബ്യൂണലിന് തീരുമാനമെടുക്കാം എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഏഴു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റമായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിലെ മിൽമ നെയ്യ് മറച്ചുവിറ്റ സംഭവം; ദേവസ്വം ഉദ്യോഗസ്ഥരും അഴിമതിയുടെ ഭാഗമെന്ന് വിജിലൻസിന്‍റെ കണ്ടെത്തല്‍
സിപിഎംഡിയിലേയ്ക്ക് ആളെ വേണം, കെ ഡിസ്കിലെ ജീവനക്കാരെ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയുടെ കത്ത്