സിപിഎംഡിയിലേയ്ക്ക് ആളെ വേണം, കെ ഡിസ്കിലെ ജീവനക്കാരെ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയുടെ കത്ത്

Published : Jul 30, 2026, 12:57 PM IST
Kerala Secretariat

Synopsis

സിപിഎംഡിയിലേക്ക് കെ ഡിസ്കിലെ രണ്ട് ജീവനക്കാരെ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കത്ത് നൽകി. പ്രതിപക്ഷത്തായിരുന്നപ്പോൾ കെ ഡിസ്കിലെ നിയമനങ്ങളെ ചോദ്യം ചെയ്തിരുന്നവർ ഇപ്പോൾ അതേ ജീവനക്കാരെ പ്രധാന തസ്തികകളിലേക്ക് പരിഗണിക്കുന്നത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

തിരുവനന്തപുരം: മുന്‍ഗണനാ പദ്ധതികളുടെയും വകുപ്പുകളുടെയും ഏകോപനത്തിന് സര്‍ക്കാര്‍ രൂപീകരിച്ച സിപിഎംഡിയിലേയ്ക്ക് കെ ഡിസ്കിലെ ജോലിക്കാരെ വേണമെന്ന് ചീഫ് സെക്രട്ടറി. പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ കെ ഡിസ്കിലെ നിയമനങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് എംഎൽഎര്‍മാര്‍ നിരന്തരം നിയമസഭയിൽ ചോദ്യമുന്നയിച്ചിരുന്നു. കെ ഡിസ്കിലെ ജീവനക്കാരെ വെട്ടിക്കുറിക്കാൻ യുഡിഎഫ് സര്‍ക്കാരിൽ ആലോചനയുണ്ട്.

ചീഫ് സെക്രട്ടറിക്ക് വേണ്ടി അഡീഷണൽ സെക്രട്ടറി കെ ഡിസ്ക് മെംബര്‍ സെക്രട്ടറിക്ക് ശനിയാഴ്ച കത്ത് നൽകി. ഇപ്പോള്‍ കെ ഡിസ്കിൽ ജോലി ചെയ്യുന്ന അനൂപ് പി, കവിത സി പിള്ള എന്നിവരുടെ സേവനം കോ ഓര്‍ഡിനേഷൻ ആന്‍റ് പ്രോഗ്രാം മാനേജ്മെന്‍റിന് ഡിവിഷനിലേയ്ക്ക് കിട്ടാൻ ചീഫ് സെക്രട്ടറി താല്‍പര്യപ്പെടുന്നു. അടിയന്തര നടപടിയെടുക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. കെ ഡിസ്കിലെ നിയമനങ്ങളെക്കുറിച്ചും അതിന്‍റെ രീതിയെക്കുറിച്ചും പ്രതിപക്ഷായിരിക്കുമ്പോള്‍ നിയമസഭയിൽ ചോദിച്ചവരിൽ ഇപ്പോള്‍ മന്ത്രിമാരായാവര്‍ ഉള്‍പ്പടെയുണ്ട്. യുഡിഎഫ് സര്‍ക്കാരിന്‍റെ ഭരണ പരിഷ്കാരത്തിന്‍റെ ഭാഗമാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിപിഎംഡി. പദ്ധതി നടപ്പത്തിപ്പ് വേഗത്തിലാക്കാനും ഏകോപിപ്പിക്കാനുമുള്ള സംവിധാനം പ്രിന്‍സിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്. ഇവിടേയ്ക്കാണ് കെ ഡിസ്കിൽ ജോലി ചെയ്യുന്ന രണ്ടി പേരുടെ സേവനം തേടിയത്. രണ്ടി പേരും 2025 ലാണ് കെ ഡിസ്കിൽ എത്തിയത്. സീനിയര്‍ കണ്‍സൽട്ടന്‍റുമാരായ ഇരുവര്‍ക്കും ഉയര്‍ന്ന ശമ്പളത്തിനാണ് നിയമിച്ചത്. ഇതിന് മുമ്പ് ചീഫ് സെക്രട്ടറിയുടെ സ്പെഷൽ സെല്ലിൽ ഡെപ്യൂട്ടി ലീഡറായി കവിത സിപിള്ളയ്ക്ക് കരാര്‍ ജീവനക്കാരിയായിരുന്നു. കരാര്‍ ജീവനക്കാര്‍ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിച്ചതും അന്ന് വിവാദമായിരുന്നു.

അതേസമയം, കിഫ്ബിയിലേത് പോലെ കെ ഡിസ്കും ഉടച്ചു വാര്‍ക്കാൻ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നാണ് വിവരം. ജീവനക്കാരുടെ എണ്ണവും ശന്പളവും കുറയ്ക്കാണ് ആലോചന. മാസം ഒരു ലക്ഷത്തിലധികം വാങ്ങുന്ന 30 ലധികം പേരുണ്ടെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇടപെട്ട് ആരോഗ്യമന്ത്രി; കോടികളുടെ മരുന്ന് ഉപയോഗശൂന്യമായതിൽ അന്വേഷണത്തിന് ഉത്തരവ്, 10 വർഷത്തെ ഇടപാടുകൾ പരിശോധിക്കും
പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം; സർക്കാരിന് തിരിച്ചടി, ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി