ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം; ഇഡി ഹര്‍ജി ഇന്ന് പരിഗണിക്കും, സര്‍ക്കാര്‍ നടപടി അസാധുവാക്കണമെന്ന് ആവശ്യം

By Web TeamFirst Published Jul 1, 2021, 7:02 AM IST
Highlights

കേന്ദ്ര ഏജൻസിയ്ക്കെതിരെ  ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ  സംസ്ഥാന സർക്കാരിന് അധികാരമില്ല. മുഖ്യമന്ത്രി ഒദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതെന്നും ഹർജിയിൽ ഇഡി ചൂണ്ടിക്കാട്ടുന്നുണ്ട്.

കൊച്ചി: ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡിയ്ക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി റിട്ടയേഡ് ജസ്റ്റിസ് വി കെ മോഹനനെ  കമ്മീഷനായി  നിയമിച്ച സർക്കാർ നടപടി അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. കേന്ദ്ര ഏജൻസിയ്ക്കെതിരെ  ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ  സംസ്ഥാന സർക്കാരിന് അധികാരമില്ല. 

മുഖ്യമന്ത്രി ഒദ്യോഗിക  പദവി ദുരൂപയോഗം ചെയ്താണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതെന്നും ഹർജിയിൽ ഇഡി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇഡി അന്വേഷണം മുഖ്യമന്ത്രിയ്ക്ക്  എതിരെയോ മുഖ്യമന്ത്രിയുടെ  ഓഫീസിന് എതിരെയോ ആണ്. ഈ അന്വേഷണം അട്ടിമറിയ്ക്കാനാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്. കൂടാതെ സർക്കാർ നടപടി ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും  ഹർജിയിൽ എൻഫോഴ്സ്മെന്റ് പറയുന്നുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകും.

click me!