
തിരുവനന്തപുരം: സംസ്ഥാനത്ത് മാറിയ ടെസ്റ്റ് പോസിറ്റിവിറ്റി മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ ഇന്നുമുതൽ. മുൻ ആഴ്ച്ചകളേക്കാൾ കർശനമാണ് വ്യവസ്ഥകൾ. 18 ന് മുകളിൽ ടിപിആർ ഉള്ള സ്ഥലങ്ങൾ ഇന്നുമുതൽ ട്രിപ്പിൾ ലോക്ക്ഡൗണാണ്. പന്ത്രണ്ടിനും പതിനെട്ടിനും ഇടയിലുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗണും, ആറിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള സ്ഥലങ്ങളിൽ സെമി ലോക്ക്ഡൗണുമാണ്. ടിപിആർ 6ന് താഴെയുള്ള സ്ഥലങ്ങളിൽ മാത്രമാകും ഇളവുകൾ.
24ന് മുകളിൽ ടിപിആർ ഉള്ള സ്ഥലങ്ങളിൽ മാത്രം ട്രിപ്പിൾ ലോക്ക്ഡൗൺ എന്നത് മാറ്റിയാണ് 18ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. നേരത്തെ ഇത് 30 ആയിരുന്നു. വ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് കൂടുതൽ കടുപ്പിക്കുന്നത്. തിരുവനന്തപുരത്ത് 13 പഞ്ചായത്തുകളിൽ ട്രിപ്പിൾലോക്ക്ഡൗണും, 19 തദ്ദേശസ്ഥാപന പരിധികളിൽ ലോക്ക്ഡൗണുമാണ്. തിരുവനന്തപുരം നഗരമുൾപ്പടെ 34 പ്രദേശങ്ങൾ സെമി ലോക്ക്ഡൗണിലാണ്. എട്ട് ഇടത്ത് മാത്രമാണ് ഇളവുകളുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam