
കാസർകോട്: കാസർകോട് ജില്ലയിലെ ഹൈസ്കൂൾ അധ്യാപകർക്ക് ജോലിക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്. ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടില്ലെന്നും പ്രധാന അധ്യാപകൻ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. സ്കൂളിൽ അധ്യാപകർ ഔദ്യോഗിക ആവശ്യങ്ങൾക്ക് അല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സോഷ്യൽ മീഡിയയിൽ ഇടപെടുന്നതും ഒഴിവാക്കണമെന്നും ഉത്തരവിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam