ശക്തമായ കാറ്റ്; കേരളമടക്കം മൂന്ന് തീരപ്രദേശങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

By Web TeamFirst Published Oct 18, 2019, 3:17 PM IST
Highlights

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള കേരള തീരത്തു മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്.

തിരുവനന്തപുരം: ശക്തമായ കാറ്റടിക്കുന്നതിനാല്‍ കേരളമുള്‍പ്പടെ മൂന്ന് തീരപ്രദേശത്തുള്ള മത്സ്യത്തൊഴിലാള്‍ക്ക്  കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള കേരള തീരത്തു മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേരള ദുന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള കേരള തീരത്തു മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്. 18-10-2019 ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള കേരള, കർണ്ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം.

നാളെ, 19-10-2019 ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള വടക്കൻ കേരള തീരത്തോടും , ലക്ഷദ്വീപ് പ്രദേശങ്ങളോടും , കർണ്ണാടക തീരത്തോടും ചേർന്നുള്ള, മധ്യ കിഴക്ക് അറബിക്കടൽ പ്രദേശത്തും 20-10-2019 ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള കർണ്ണാടക തീരം എന്നീ  പ്രദേശങ്ങളിലും മത്സ്യബന്ധനത്തിനായി കടലിൽ പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

click me!