മസാലബോണ്ടില്‍ തോമസ്ഐസക്കിനെതിരെ ഇഡിസമൻസിൽ വെള്ളിയാഴ്ചവരെ കടുത്ത നടപടി പാടില്ല,തൽസ്ഥിതി തുടരണമെന്നും ഹൈകോടതി

Published : Apr 01, 2024, 11:54 AM ISTUpdated : Apr 01, 2024, 11:59 AM IST
മസാലബോണ്ടില്‍ തോമസ്ഐസക്കിനെതിരെ   ഇഡിസമൻസിൽ വെള്ളിയാഴ്ചവരെ കടുത്ത നടപടി പാടില്ല,തൽസ്ഥിതി തുടരണമെന്നും ഹൈകോടതി

Synopsis

ഹർജിയിൽ ഇഡിയുടെ വിശദീകരണം തേടിയ ഹൈകോടതി വെള്ളിയാഴ്ച വിശദമായ വാദം കേൾക്കാൻ കേസ്  മാറ്റി

എറണാകുളം:മസാലബോണ്ട് കേസിൽ തോമസ് ഐസക്കിന്  ഇഡി നൽകിയ പുതിയ സമൻസിൽ വെള്ളിയാഴ്ചവരെ കടുത്ത നടപടികൾ പാടില്ലെന്നും തൽസ്ഥിതി തുടരണമെന്നും ഹൈകോടതി. സമൻസ് ചോദ്യം ചെയ്ത്  തോമസ് ഐസക് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ നിർദ്ദേശം. തെരഞ്ഞെടുപ്പ് കഴിയും വരെ സമൻസിന്  സ്റ്റേ വേണമെന്നും  ഒരു വർഷം മുൻപ് തന്നെ  ഇഡി സമൻസ് കോടതി സ്റ്റേ ചെയ്തിരുന്നതായി തോമസ് ഐസക് വാദിച്ചു.

എന്നാൽ സമൻസ് സ്റ്റേ അനുവദിക്കരുതെന്ന് ഇഡി കോടതിയെ അറിയിച്ചു. ഹർജിയിൽ ഇഡിയുടെ വിശദീകരണം തേടിയ കോടതി വെള്ളിയാഴ്ച വിശദമായ വാദം കേൾക്കാൻ കേസ്  മാറ്റി.  മസാലബോണ്ട് കേസിൽ ഫെമ ലംഘനം ചൂണ്ടികാട്ടിയാണ് ഇഡി തോമസ് ഐസകിന് ഏപ്രിൽ രണ്ടിന് ഹാജരാകാൻ 7 ആം തവണയും നോട്ടീസ് നൽകിയത്. എന്നാൽ സമൻസ് ചോദ്യം ചെയ്ത് കോടതിയിൽ ഹർജിയിരികികെ വീണ്ടും വീണ്ടും സമൻസ് അയക്കുന്നത് കോടതിയോടുള്ള അനാദരവാണെന്നായിരുന്നു ഐസകിന്‍റെ വാദം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ജോസഫ് പാംപ്ലാനി; കൃഷി നിർത്തി ജയിലിൽ പോകാൻ മനുഷ്യരെ പ്രലോഭിപ്പിക്കുന്നുവെന്ന് പരിഹാസം
കരിപ്പൂരിൽ പൊലീസിന്‍റെ വിചിത്ര നടപടി; ആരോപണ വിധേയനായ എസ്എച്ച്ഒയെ ഡിറ്റക്ടിങ് ഓഫീസറാക്കി