ഏലൂരില്‍ എന്തുകൊണ്ട് ആരോഗ്യ സർവേ നടത്തുന്നില്ലെന്ന് ഹൈക്കോടതി, വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക നൽകാൻ നിർദേശം

Published : Jul 03, 2024, 11:45 AM ISTUpdated : Jul 03, 2024, 11:58 AM IST
ഏലൂരില്‍ എന്തുകൊണ്ട് ആരോഗ്യ സർവേ നടത്തുന്നില്ലെന്ന് ഹൈക്കോടതി, വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക നൽകാൻ നിർദേശം

Synopsis

NOC നൽകിയ സ്ഥാപനങ്ങളുടെ പട്ടികയും കൈമാറണം.ഈ സ്ഥാപനങ്ങളിലടക്കം ഹൈക്കോടതി നിയോഗിച്ച സമിതി  പരിശോധന തുടരണം

കൊച്ചി: ഏലൂരിൽ എന്തുകൊണ്ട് ആരോഗ്യ സർവേ നടത്തുന്നില്ലെന്ന് ഹൈക്കോടതി. 2008 ൽ ഏലൂർ  മേഖലയിൽ ആരോഗ്യ സർവേ നടത്തിയിരുന്നു. പ്രദേശത്ത് മലിനീകരണം തുടരുകയാണ്. വീണ്ടും ആരോഗ്യ സർവേ നടത്തുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മൂന്നാഴ്ചയ്ക്കകം മറുപടി നൽകണം. പെരിയാർ തീരത്തെ വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക നൽകാനും ഹൈക്കോടതി നിർദേശം നല്‍കി. മലിനീകരണ നിയന്ത്രണ ബോർഡിനാണ് കോടതി നിർദേശം നൽകിയത്

എന്‍ഒസി നൽകിയ സ്ഥാപനങ്ങളുടെ പട്ടികയും കൈമാറണം. ഈ സ്ഥാപനങ്ങളിലടക്കം ഹൈക്കോടതി നിയോഗിച്ച സമിതി  പരിശോധന തുടരണം. പെരിയാറിൽ പാതാളം ബണ്ടിന്‍റെ  മുകൾ ഭാഗത്താണ് മലിനീകരണം ഉണ്ടാക്കുന്ന കമ്പനികൾ കൂടുതലും എന്ന് ഹർജിക്കാർ വ്യക്തമാക്കി. ഈ ഭാഗത്തും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം നല്‍കി. 

PREV
click me!

Recommended Stories

കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം
തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; പേട്ടയ്ക്ക് സമീപത്ത് വച്ച് മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം