'എട്ടാംക്ളാസുകാരി മയക്കുമരുന്ന് കാരിയറായത് ദുഖകരം' ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പരാമര്‍ശിച്ച് ഹൈക്കോടതി

Published : Dec 07, 2022, 04:36 PM ISTUpdated : Dec 07, 2022, 04:40 PM IST
'എട്ടാംക്ളാസുകാരി മയക്കുമരുന്ന്  കാരിയറായത് ദുഖകരം' ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പരാമര്‍ശിച്ച് ഹൈക്കോടതി

Synopsis

വിദ്യാർഥികളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല.കുട്ടികൾ അവരുടെ വഴിക്കാണ്.സെനറ്റ് കേസ് പരിഗണിക്കുമ്പോഴാണ് ഏഷ്യാനെറ് ന്യൂസ്‌ റിപ്പോർട്ട്‌ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരാമർശിച്ചത്

എറണാകുളം:കോഴിക്കോട് അഴിയൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരി മാഫിയ കാരിയര്‍ ആക്കി മാറ്റിയതിനെകുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പരാമര്‍ശിച്ച് ഹൈക്കോടതി.16 വയസുള്ള കുട്ടി മയക്കുമരുന്ന് കാരിയറാകുന്നത് ദുഖകരമാണ്.വിദ്യാർഥികളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല.കുട്ടികൾ അവരുടെ വഴിക്കാണ്.അവർ തിരഞ്ഞെടുപ്പും അടിപിടിയുമായി നടക്കുന്നു.കഴിവുള്ള കുട്ടികൾ ഇതിനിടയിൽ പെട്ട് കിടക്കുന്നുവെന്നും കോടതി പരാമര്‍ശിച്ചു. .സെനറ്റ് കേസ് പരിഗണിക്കുമ്പോൾ ആണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഏഷ്യാനെറ് ന്യൂസ്‌ റിപ്പോർട്ട്‌  പരാമർശിച്ചത്.കേസ് നാളെ ഉച്ചക്ക് വീണ്ടും പരിഗണിക്കും

 

കോഴിക്കോട് അഴിയൂരിൽ  13കാരിയായ വിദ്യാർഥിനിയെ  ലഹരി കടത്തിന് ഉപയോഗിച്ച സംഭവത്തിൽ കുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുക്കുമെന്ന് എക്സൈസ്. ലഹരിയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കും. സ്കൂളിലും പരിസരത്തും പരിശോധന ശക്തമാക്കും. ബൈക്കിൽ ലഹരി എത്തിക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശനനടപടി എടുക്കും. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സ്കൂളിലെത്തി അധ്യാപകരുടെയും പിടിഎയുടെയും  മൊഴി രേഖപ്പെടുത്തി. കുട്ടിയെ ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചതിനും കയ്യിൽ കയറി പിടിച്ചതിനും നാട്ടുകാരനായ യുവാവിനെതിരെ പോക്സോ കേസെടുത്തു ചോമ്പാല പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ പ്രതിക്കെതിരെ ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

'മയക്കുമരുന്ന് വലയിൽപെട്ട എട്ടാംക്ലാസുകാരി' ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നിയമസഭയില്‍,കർശനനടപടിയെന്ന് മന്ത്രി

നിലവിലുള്ള നിയമത്തിന്‍റെ  പഴുത് ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുന്നതിനെതിരെ വിവിധ അന്വേഷണ സംഘങ്ങളുടെ സംയോജിപ്പിച്ച ഇടപെടൽ ആലോചിക്കുന്നു, നിയമഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നുണ്ട്.ജനകീയ ക്യാമ്പെയിനിലൂടെ ചെറുക്കാൻ ശ്രമിക്കുന്നുവെന്നും എക്സൈസ് മന്ത്രി എംബി രാജേഷ് നിയമസഭയില്‍ വ്യക്തമാക്കി.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ