'കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസത്തില്‍ ആത്മപരിശോധന വേണം, കോടതിയിലുളള വിശ്വാസം നഷ്ടപ്പെടുത്തരുത്'

Published : Nov 23, 2022, 12:47 PM IST
'കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസത്തില്‍ ആത്മപരിശോധന വേണം, കോടതിയിലുളള  വിശ്വാസം നഷ്ടപ്പെടുത്തരുത്'

Synopsis

കേസുകളിലെ കാലതാമസം പൊതുസമൂഹത്തിന്   കോടതിയിലുളള  വിശ്വാസം നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ.വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന ഏറെ പഴക്കമുളള  ഹർജികൾ ചീഫ് ജസ്റ്റിസിന്‍റെ  ശ്രദ്ധയിൽപ്പെടുത്താനും നിർദേശം

കൊച്ചി:കേസുകൾ  തീർപ്പാക്കുന്നതിനുളള  കാലതാമസത്തിനെതിരെ ഹൈക്കോടതി.ആത്മപരിശോധന ആവശ്യമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ പരാമര്‍ശിച്ചു, കേസുകളിലെ കാലതാമസം പൊതുസമൂഹത്തിന്   കോടതിയിലുളള  വിശ്വാസം നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു,  വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന ഏറെ പഴക്കമുളള  ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്താനും നിർദേശം നല്‍കി.,  ഹൈക്കോടതി രജിസ്ട്രാർക്ക് (ജുഡീഷ്യറി)യ്ക്കാണ്  നിർദേശം നൽകിയത്.20 വ‍ർഷം വരെ പഴക്കമുളള  ഹർജികൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു, ഇതിന് രജിസ്ട്രിയും ഉത്തരവാദിയെന്ന് നിരീക്ഷിച്ചു. തൃശൂർ സ്വദേശിയായ എം കെ സുരേന്ദ്രബാബു കൊടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിനെതിരെ നൽകിയ ഹർജി തീർപ്പാക്കിയാണ് കോടതിയുടെ പരാമർശം.

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം അൻപത്തിയെട്ടാക്കി ഉയർത്തണമെന്ന് ശുപാർശ

ജഡ്ജിമാരുടെ പാനൽ നൽകിയ ശുപാർശ ഹൈക്കോടതി രജിസ്ട്രാർ ജനറൽ സംസ്ഥാന സർക്കാരിന് കൈമാറി . പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താനുളള തീരുമാനം കടുത്ത പ്രതിഷേധത്തെത്തുടർന്ന് സർക്കാർ ഈയ്യിടെ മരവിപ്പിച്ചിരുന്നു.നിലവിൽ 56 വയസാണ് ഹൈക്കോടതിയിലെ ജീവനക്കാരുടെ പെൻഷൻ പ്രായം. ഇത് 58 ആക്കണമെന്നാണ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബർ 24ന് മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റീസും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് ചീഫ് ജസ്റ്റീസ് തന്നെ വിഷയത്തെക്കുറിച്ച് പഠിക്കാൻ ജഡ്ജിമാരുടെ പാനൽ തയാറാക്കിയത്. പെൻഷൻ പ്രായം ഉയർത്തുന്നത് ഹൈക്കോടതിയുടെ പ്രവർത്തനത്തിന് കൂടുതൽ ഗുണകരമാകുമെന്നാണ്  പാനലിന്‍റെ വിലയിരുത്തൽ. അനുഭവസമ്പത്തുള്ള ജീവനക്കാരെ കൂടുതൽ കാലം പ്രയോജനപ്പെടുത്താനാകും. ഹൈക്കോടതിയുടെ പ്രവർത്തനം പൂർണതോതിൽ ‍ഡിജിറ്റലായി മാറുന്ന സാഹചര്യത്തിൽ  പെൻഷൻ പ്രായം ഉയർത്തുന്നത് പ്രയോജനപ്പെടുമെന്നാണ് ശിപാർശയിലുളളത്. സംസ്ഥാന അഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കാണ് ഇതു സംബന്ധിച്ച കത്ത് ഹൈക്കോടതി രജിസ്ട്രാർ ജനറൽ കൈമാറിയത്. ഇക്കാര്യം പരിശോധിച്ച് എത്രയും വേഗം തീരുമാനമെടുക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ
നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജ‍ഡ്ജി ഹണി എം. വർഗീസിന്‍റെ താക്കീത്; 'സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം'