
കൊച്ചി: പോക്സോ കേസുകളിൽ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് ഹൈക്കോടതി മാർഗരേഖ പുറത്തിറക്കി. ജില്ലകളിൽ പോക്‌സോ കേസ് മേൽനോട്ടത്തിന് വനിത ഐ പി എസ് ഉദ്യോഗസ്ഥയെ നിയമിക്കണം. മാനസികവും ശാരീരികവുമായി തയ്യാറാക്കാതെ ഇരകളുടെ മൊഴി രേഖപ്പെടുത്തരുത്. പോക്‌സോ കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്ന അന്വേഷണം വേണമെന്നും മാർഗരേഖയിൽ നിർദ്ദേശിക്കുന്നു.
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ജുവനൈൽ ജസ്റ്റിസ് ആക്ടിനെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടാകണം. ഇരകളുടെ സംരക്ഷണത്തിന് വണ് സ്റ്റോപ്പ് സെന്റർ സ്ഥാപിക്കണം. ഫോറൻസിക് ലാബുകളിലെ ഒഴിവുകൾ നികത്തണം. പബ്ലിക് പ്രോസിക്യൂട്ടർമാരെയും ആവശ്യത്തിന് നിയമിക്കണം. പോക്‌സോ കേസ് കൈകാര്യം ചെയ്യുന്നവർക്ക് ട്രെയിനിങ് അടക്കം ഉറപ്പാക്കാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്നും മാർഗരേഖയിലുണ്ട്.
Read Also: ആംബുലൻസിൽ കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന്‍റെ പരിശോധനാ ഫലം നെഗറ്റീവ്...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam