
കൊച്ചി: ബാർ കോഴ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വ്യാജ സിഡി ഹാജരാക്കിയ സംഭവത്തിൽ വ്യവസായി ബിജു രമേശിനെതിരെ തുടർ നടപടി ആകാം എന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്രേട്ടിനു ഹൈക്കോടതി നിർദ്ദേശം നൽകി.
തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ശ്രീധരൻ ആണ് കേസിലെ ഹർജിക്കാരൻ. രഹസ്യ മൊഴി നൽകിയപ്പോൾ ആയിരുന്നു എഡിറ്റഡ് സിഡി മജിസ്ട്രേറ്റിന് കൈമാറിയത്.
Read Also: ഉദുമ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam