Asianet News MalayalamAsianet News Malayalam

ഉദുമ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

കിഴക്കുംഭാ​ഗം വാർ‌ഡിലെ ജിഎൽപി സ്കൂളിലെ പ്രിസൈഡിം​ഗ് ഓഫീസറായിരുന്ന കെ എൽ ശ്രീകുമാറിന്റെ വെളിപ്പടുത്തലാണ് അടിയന്തരപ്രമേയ നോട്ടീസായി പ്രതിപക്ഷം കൊണ്ടുവന്നത്. കള്ളവോട്ട് തടയുനന്തുമായി ബന്ധപ്പെട്ട തർക്കത്തിൽ ഉദുമ എംഎൽഎ കുഞ്ഞുരാമൻ‌ ഭീഷണിപ്പെടുത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ.

opposition walk out from kerala assembly
Author
Thiruvananthapuram, First Published Jan 18, 2021, 10:52 AM IST

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഉദുമ എംഎൽഎ പ്രിസൈഡിം​ഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇത് സബ്മിഷനായി പരി​ഗണിക്കാമെന്ന് സ്പീക്കർ അറിയിച്ചു. ഇതേത്തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

കിഴക്കുംഭാ​ഗം വാർ‌ഡിലെ ജിഎൽപി സ്കൂളിലെ പ്രിസൈഡിം​ഗ് ഓഫീസറായിരുന്ന കെ എൽ ശ്രീകുമാറിന്റെ വെളിപ്പടുത്തലാണ് അടിയന്തരപ്രമേയ നോട്ടീസായി പ്രതിപക്ഷം കൊണ്ടുവന്നത്. കള്ളവോട്ട് തടയുനന്തുമായി ബന്ധപ്പെട്ട തർക്കത്തിൽ ഉദുമ എംഎൽഎ കുഞ്ഞുരാമൻ‌ ഭീഷണിപ്പെടുത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ.ഇതാണ് എൻഎ നെല്ലിക്കുന്ന് ഉൾപ്പടെയുള്ള യുഡിഎഫ് എംഎൽഎമാർ സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടത്. എന്നാൽ, ഇത് ഒരു മാസം മുമ്പ് നടന്ന സംഭവമാണ്. അടിയന്തരപ്രാധാന്യമില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരി​ഗണനയിലിരിക്കുന്ന വിഷയമായതുകൊണ്ട് ഇപ്പോൾ ചർച്ച ചെയ്യാൻ കഴിയില്ല. സബ്മിഷനായി ഈ വിഷയം ഉന്നയിക്കാൻ അനുമതി നൽകാം എന്നായിരുന്നു സ്പീക്കറുടെ നിലപാട്. 

പക്ഷേ, കഴിഞ്ഞ ഒമ്പതാം തീയതിയാണ് ഇക്കാര്യം ശ്രീകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയതെന്ന് കെ സി ജോസഫ് പറഞ്ഞു. അതുകൊണ്ട് തന്നെ അടിയന്തരപ്രധാന്യമുള്ളതാണെന്ന ഉറച്ച നിലപാടും പ്രതിപക്ഷം സ്വീകരിച്ചു. എന്നാൽ, മറ്റ് കാര്യപരിപാടികളിലേക്ക് സ്പീക്കർ പോയി. ഇതിനിടെ ഭരണപക്ഷത്തുള്ള എസ് ശർമ്മ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമെന്ന് ആക്ഷേപമുന്നയിക്കുകയും ചെയ്തു. അതിനിടയിലാണ് പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിലേക്ക് ഇറങ്ങിവന്നത്. സഭ അൽപനേരം തടസ്സപ്പെട്ടു. ഇതേത്തുടർന്ന്, സ്പ്ക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios